കോട്ടയത്തെ പടവലം പന്തലിന്റെ കാവല്‍ക്കാരന്‍; ട്രോള്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന വെറും സ്റ്റീല്‍ നിര്‍മ്മിതി മാത്രമായി മാറിയിരിക്കുയാണ് ആകാശപ്പാതയ്ക്കായ് ഒരുക്കിയ തൂണുകളും വളയങ്ങളും. നഗരസൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ശീമാട്ടി റൗണ്ടാന നിലനിന്നിരുന്ന സ്ഥലമാണ് സര്‍ക്കാര്‍ ആകാശപ്പാതയ്ക്കായി ഏറ്റെടുത്തത്. വലിയ പ്രഖ്യാപനങ്ങളോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു പുരോഗനവും ആകാശപ്പാതയുടെ നിര്‍മ്മാണത്തിനുണ്ടായില്ല.   കോട്ടയത്തെ ആകാശപ്പാത ട്രോളന്മാര്‍ ഏറ്റെടുത്തതോടെ പടവലം പന്തല്‍, പാഷന്‍ഫ്രൂട്ട് പന്തല്‍ തുടങ്ങിയ പേരുകളിലാണ് ആകാശപ്പാത അറിയപ്പെടുന്നത്. ഇതിന്റെ പരിസരത്ത് വച്ച് ക്രിസ്മസ് രാവില്‍ ഫോട്ടോഗ്രാഫര്‍ ആന്റോ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.   ഏറ്റവും ഒടുവിലായി ആതിര ധനേഷ് […]

സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞ; ബിജെപി വനിതാ നേതാവ് മഞ്ജുവിനെ ക്യാമറ ചതിച്ചു; ട്രോളന്മാർക്ക് ചാകര

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബിജെപിയുടെ വനിതാ നേതാവ് മഞ്ജു ജി.എസാണ് ഇപ്പോള്‍ ട്രോള്‍ ലോകത്തെ താരം. സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതാണ് മഞ്ജുവിന് വിനയായത്. സംസ്‌കൃതത്തില്‍ അറിവുള്ള വ്യക്തിയെ പോലെയായിരുന്നു മഞ്ജു പ്രതിജ്ഞ ചൊല്ലിയത്. എന്നാല്‍ മലയാളത്തിലെഴുതിയതാണ് സംസ്‌കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങി. പിന്നാലെ വാര്‍ത്തയുമെത്തി. ഇതോടെ ട്രോളന്മാര്‍ കൗണ്‍സിലറുടെ സംസ്‌കൃത പാണ്ഡിത്യം ട്രോളുകളാക്കി പ്രചരിപ്പിച്ചു. ഇതിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടേഗ്രാഫര്‍ക്ക് താരപരിവേഷമാണ് ട്രോളന്മാര്‍ നല്‍കിയിരിക്കുന്നത്.

മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്, അല്ലാതെ ഒ.എൽ.എക്സ് അല്ല ; ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കോട്ടയം: മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്.അല്ലാതെ ഒഎൽഎക്‌സ് അല്ല.ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി), ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി എന്നിവ വിറ്റഴിക്കാനുള്ള ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളിൽ ട്രോളന്മാർ രംഗത്ത് എത്തിയിരിക്കുന്നത്.   കാബിനറ്റ് റാങ്കോടുകൂടി ധനകാര്യ മന്ത്രാലയം ഒഎൽഎക്‌സ് ആയി എന്നതരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എൽഐസി കാലാന്തരത്തിൽ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഓഹരി വിൽപന സംബന്ധിച്ച ബജറ്റ് പ്രഖ്യാപനമെന്നാണു വിലയിരുത്തൽ. രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് ബിസിനസിൽ […]

ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു ; ശശി തരൂർ എംപിയ്ക്ക് ട്വിറ്ററിൽ ട്രോൾ മഴ

  സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തിന്റെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു. ശശി തരൂർ എംപിക്ക് ട്വിറ്ററിൽ ട്രോൾ മഴ. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് ശശി തരൂർ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്തത്. ട്രോളുകളും വിമർശനങ്ങളും ഉയർന്നതോടെ ശശി തരൂർ പോസ്റ്റ് പിൻവലിച്ചു. പകരം പുതിയ പോസ്റ്ററും പോസ്റ്റ് ചെയ്തു.   പാക് അധീന കാശ്മീർ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമാണ് തരൂർ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാൽ ഇത് വിവാദമാകാൻ തുടങ്ങിയതോടെയാണ് പോസ്റ്റ് പിൻവലിച്ച് വിശദീകരണവുമായി തരൂർ […]

ട്രോളുണ്ടാക്കുന്നവർക്കും അമ്മയും പെങ്ങളും ഉണ്ടെന്ന ഓർമ്മ വേണം ; ജോളിയുടെ പേരിലിറക്കുന്ന ട്രോളുകൾ വേദനാജനകമെന്ന് വനിതാ കമ്മീഷൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോളുകൾ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പുരുഷൻമാർ നടത്തുന്ന കൊലപാതകങ്ങളുടെ പേരിൽ പുരുഷ സമൂഹത്തെ മൊത്തത്തിൽ ആരും ആക്ഷേപിക്കാറില്ല. സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷൻമാർ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ ആരും പുരുഷസമൂഹത്തെ മൊത്തത്തിൽ കൊലയാളികളായി മുദ്ര […]