play-sharp-fill

‘2 വട്ടം ട്രെയിൻ മറിഞ്ഞു, പാടത്തേക്കു മറിഞ്ഞ ബോഗിയിൽ നിന്ന് ചാടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’..! ഒഡീഷ ട്രെയിൻ അപകടത്തിൽ മലയാളികൾക്ക് അത്ഭുത രക്ഷപ്പെടൽ

സ്വന്തം ലേഖകൻ കൊച്ചി: ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നാല് തൃശൂർ സ്വദേശികൾ. അപകടത്തിൽപ്പെട്ട് കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവർ. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 2 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് […]

ട്രയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു; മരണമടഞ്ഞത് പതിനാറും പതിനേഴും വയസുള്ള കുട്ടികൾ

ട്രയിനിൽ നിന്ന് വീണ് രണ്ട് കൗമാരക്കാർ മരിച്ചു. ഓടുന്ന ട്രയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം. കൊരട്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്.കൊച്ചിയിൽ നിന്ന് മടങ്ങുന്ന വഴിയായിരുന്നു. കൃഷ്ണകുമാർ (16), സഞ്ജീവ് (17) എന്നിവരാണ് മരിച്ചത്.കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരാൾ ട്രയിനിന് അടിയിൽപ്പെട്ടും മറ്റേയാൾ തലയിടിച്ച് വീണുമാണ് മരിച്ചത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിലാണ്.

എറണാകുളം നോര്‍ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു

സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം നോര്‍ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് 45 മിനുടോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. റെയില്‍വെ ജീവനക്കാര്‍ ഉടന്‍ സംഭവസ്ഥലത്ത് എത്തി. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.  

ചിങ്ങവനത്ത് ട്രെയിൻ ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു: നാലു കിലോമീറ്ററോളം ട്രെയിനിന്റെ എൻജിനിൽ കുടുങ്ങിക്കിടന്നത് കുറിച്ചി മലകുന്നം സ്വദേശിയുടെ മൃതദേഹം

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവന്നത്ത് നാലു കിലോമീറ്ററോളം ദൂരം ട്രെയിനിന് മുന്നിൽ കുടുങ്ങിക്കിടന്നത് കുറിച്ചി മലകുന്നം സ്വദേശിയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകളം ജോസ് മകൻ ലിജോ (29)യാണ് മരിച്ചത് എന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കുറിച്ചി ഭാഗത്ത് വച്ച് യുവാവ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ഇയാളെ ഇടിച്ച ശേഷം മൃതദേഹം എൻജിന് മുന്നിൽ കുടുങ്ങിക്കിടന്നു. എൻജിനു മുന്നിലെ കമ്പിയിൽ കോർത്തു മൃതദേഹം കിടന്ന വിവരം ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. […]

ബൈക്ക് റോഡരികിൽ വച്ചശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു: സംഭവം കോട്ടയം ഗാന്ധിനഗറിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ബൈക്ക് റോഡരികിൽ വെച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ഗാന്ധിനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഗാന്ധിനഗറിലെ മേൽപ്പാലത്തിൽ ബൈക്ക് വെച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നു പോയ യുവാവ് ട്രെയിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ട്രെയിൻ വരുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും ഇയാൾ ട്രാക്കിൽ നിന്നും മാറാൻ തയ്യാറായില്ല. മൃതദേഹം കണ്ട ഉടൻ തന്നെ […]

സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു ; രക്ഷപെടാൻ പുഴയിലേക്ക് ചാടിയ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊൽക്കത്ത: സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. മൈനഗുരിയിലെ ഒരു കോച്ചിംഗ് സെന്ററിലെ ഇരുപത്തിയൊന്നുകാരിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഇരുവരും കോച്ചിംഗ് സെന്ററിൽ നിന്നും ഊദ്‌ലബരി പ്രദേശത്തെ ഖിസ് നദിക്കരയിൽ പിക്‌നിക്കിന് എത്തിയതായിരുന്നു. സ്ഥലങ്ങൾ കാണുന്നതിനിടെ യുവതിയും സുഹൃത്തും സെൽഫിയെടുക്കാനായി റെയിൽവേ മേൽപ്പാലത്തിൽ കയറുകയായിരുന്നു. സെൽഫി എടുക്കുന്നതിനെ ഇവർ ഇതുവഴി വന്ന പാസഞ്ചർ ട്രെയിൻ […]