play-sharp-fill
ബൈക്ക് റോഡരികിൽ വച്ചശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു: സംഭവം  കോട്ടയം ഗാന്ധിനഗറിൽ

ബൈക്ക് റോഡരികിൽ വച്ചശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു: സംഭവം കോട്ടയം ഗാന്ധിനഗറിൽ

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ബൈക്ക് റോഡരികിൽ വെച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ഗാന്ധിനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.


ഗാന്ധിനഗറിലെ മേൽപ്പാലത്തിൽ ബൈക്ക് വെച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നു പോയ യുവാവ് ട്രെയിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ട്രെയിൻ വരുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും ഇയാൾ ട്രാക്കിൽ നിന്നും മാറാൻ തയ്യാറായില്ല. മൃതദേഹം കണ്ട ഉടൻ തന്നെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിനെ നമ്പർ ശേഖരിച്ച് പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.