video
play-sharp-fill

നിയമാനുസൃതം വണ്ടി ഓടിച്ചവര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും; ബോധവത്ക്കരണത്തിന് പുതു മാര്‍ഗങ്ങളുമായി ട്രാഫിക് പൊലീസ്

സ്വന്തം ലേഖകന്‍ താമശ്ശേരി: റോഡില്‍ നിയമാനുസൃതം വാഹനമോടിച്ചവര്‍ത്ത് സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ട്രാഫിക് പൊലീസ്. ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റും കൊടുവള്ളി ജോയന്റ് ആര്‍.ടി.ഓഫീസും താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സും ചേര്‍ന്നാണ് താമരശ്ശേരിയില്‍ വ്യത്യസ്തമായ ബോധവത്ക്കരണം നടത്തിയത്. നിയമാനുസൃതം നിരത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്‍കിയ ട്രാഫിക് പൊലീസ് നിയമം ലംഘിച്ചവര്‍ക്ക് കടുത്ത താക്കീതും നല്‍കിയാണ് തിരിച്ചയച്ചത്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) സി.വി.എം ഷരീഫാണ് താമരശ്ശേരിയില്‍ പുതിയ ബോധവത്ക്കരണം ഉദ്ഘാടനം ചെയ്തത്. […]

നോ പാർക്കിങ് : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്വന്തം ലേഖകൻ കൊച്ചി : ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തിൽ ഇത് സംബന്ധിച്ച ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പങ്ക് വച്ച കുറിപ്പ് വായിക്കാം ; നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു […]

മീൻകാരനും കൂലിപ്പണിക്കാരും മാത്രമല്ല ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഹെൽമെറ്റ് ധരിക്കാൻ ബാധ്യസ്ഥരാണ് ; പൊലീസിനോട് തട്ടിക്കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് എസ്.ഐ

സ്വന്തം ലേഖകൻ കൊല്ലം : മീൻകാരനും കൂലിപ്പണിക്കാരനും മാത്രമല്ല ജനപ്രതിനിധികളും ഹെൽമെറ്റ് ധരിക്കാൻ ബാധ്യസ്ഥരാണ്. പൊലീസുകാരനോട് തട്ടിക്കയറിയ പഞ്ചായത്ത്  വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് എസ്.ഐ. ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന് നടുറോട്ടിൽ വെച്ച് തക്ക മറുപടികൊടുത്ത എസ്.ഐ ഷുക്കൂറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം . റോഡ് നിയമങ്ങൾ മീൻകാരനും കൂലിപ്പണിക്കാർക്കും മാത്രമല്ല അത് ജനപ്രതിനിധികൾക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും എസ്.ഐ അവിടെ വെച്ച് തന്നെ പിഴ ചുമത്തുകയും ചെയ്തു. ഹെൽമറ്റില്ലാത്തതിനാൽ കൈകാണിച്ച പോലീസുകാരനോട് ഞാൻ ജനപ്രതിനിധിയാണെന്ന് നിങ്ങൾ […]

വാഹന നിയമം ലംഘിക്കുന്നവരെ  ഓടിച്ചിട്ട് പിടിക്കാൻ ഇനി പൊലീസ്  ഉണ്ടാവില്ല ; പകരം ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ആപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം:  വാഹനനിയമം ലംഘിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കാൻ ഇനി പൊലീസ് വരില്ല ഇതിനുപകരം ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് മൊബൈൽ ആപ്പ്  സംവിധാനമാണ് വരുന്നത്. ഈ  ആപ്ലിക്കേഷന്‍ പോലീസുകാരുടെ  മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമാണിത്. അടുത്തമാസം പകുതിയോടെ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് (എന്‍.ഐ.സി.) തയ്യാറാക്കുന്ന ആപ്പാണ് ഇതിനായി കേരള പൊലീസ് ഉപയോഗിക്കുക. മൊബൈൽ ആപ്പിനെ പൊലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വിവരശേഖരവുമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുക.ആപ്പിലൂടെ നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകര്‍ത്തും. എല്ലാവര്‍ക്കും ഓരോ ഐ.ഡിയുണ്ടാവും. […]

ഗതാഗത നിയമലംഘനം ; പിഴ ഈടാക്കുന്നത് താൽക്കാലികമായി പോലീസ് നിർത്തി

  സ്വന്തം ലേഖിക തിരുവനന്തപുരം: ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് പോലീസ് താത്കാലികമായി നിർത്തി. നിലവിൽ ഗതാഗതനിയമം ലംഘിക്കുന്നവർക്ക് കോടതിയലേക്കുള്ള ചെക്ക് റിപ്പോർട്ട് മാത്രമാണ് നൽകുന്നത്. ഇതിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ രേഖപ്പെടുത്തുകയുള്ളു. കൂട്ടിയ പിഴനിരക്കിൽ തീരുമാനമാകുന്നത് വരെ ഈ രീതിയിൽ തുടരാനാണ് തീരുമാനം. നിലവിൽ വാഹനപരിശോധന കർശനമായി തുടരുന്നുണ്ട്. എങ്കിലും സാധാരണരീതിയിൽ പിഴത്തുക അപ്പോൾ തന്നെ പിരിക്കലാണ് പതിവ്. ഇതിന് രസീതും നൽകും. എന്നാൽ ഈ രസീത് നിലവിൽ എസ്‌ഐമാർക്ക് വിതരണം ചെയ്യുന്നില്ല.  

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാവിലെ വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ച മിടുക്കനെ ഗതാഗത നിയമം ലംഘിച്ചതിന് ഉച്ചകഴിഞ്ഞ് പോലീസ് പൊക്കി

സ്വന്തം ലേഖിക കാസർകോട് : സെപ്റ്റംബർ ഒന്നുമുതൽ ട്രാഫിക് നിയമങ്ങൾ പിടിമുറുക്കുമെന്ന് കൂട്ടുകാരെ ഓർമിപ്പിക്കാനായി വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടപ്പോഴും ആദ്യപണി തനിക്കുതന്നെ വരുമെന്ന് പാവം കരുതിയില്ല. ഉച്ചയോടെ തന്റെ ഇരുചക്രവാഹനമെടുത്ത് കറങ്ങിയ ചെറുപ്പക്കാരനെ ട്രാഫിക് പോലീസ് പൊക്കിയപ്പോൾ ഹെൽമെറ്റ് ഉണ്ടായിരുന്നില്ല. ‘പൊന്നുസാറേ മറന്നുപോയതാ’ കാലുപിടിച്ചു തടിയൂരാൻ നോക്കി.’ദേ നോക്ക് സാറെ രാവിലെ ഞാൻ ഇക്കാര്യം വാട്‌സാപ്പിൽ സ്റ്റാറ്റസും ഇട്ടിരുന്നു’ -മൊബൈലും കാണിച്ചു. പക്ഷേ, പഴയ ഫൈൻ നിലവിലില്ലാത്തതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പുതിയ നിയമപ്രകാരം പിഴയും ഈടാക്കി. പരിഷ്‌കരിച്ച ട്രാഫിക് നിയമം […]