play-sharp-fill
ഗതാഗത നിയമലംഘനം ; പിഴ ഈടാക്കുന്നത് താൽക്കാലികമായി പോലീസ് നിർത്തി

ഗതാഗത നിയമലംഘനം ; പിഴ ഈടാക്കുന്നത് താൽക്കാലികമായി പോലീസ് നിർത്തി

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് പോലീസ് താത്കാലികമായി നിർത്തി. നിലവിൽ ഗതാഗതനിയമം ലംഘിക്കുന്നവർക്ക് കോടതിയലേക്കുള്ള ചെക്ക് റിപ്പോർട്ട് മാത്രമാണ് നൽകുന്നത്.


ഇതിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ രേഖപ്പെടുത്തുകയുള്ളു. കൂട്ടിയ പിഴനിരക്കിൽ തീരുമാനമാകുന്നത് വരെ ഈ രീതിയിൽ തുടരാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ വാഹനപരിശോധന കർശനമായി തുടരുന്നുണ്ട്. എങ്കിലും സാധാരണരീതിയിൽ പിഴത്തുക അപ്പോൾ തന്നെ പിരിക്കലാണ് പതിവ്. ഇതിന് രസീതും നൽകും. എന്നാൽ ഈ രസീത് നിലവിൽ എസ്‌ഐമാർക്ക് വിതരണം ചെയ്യുന്നില്ല.