തലസ്ഥാനത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ ; ശ്രീചിത്രയിലെ ശസ്ത്രക്രിയകൾ നിർത്തി വച്ചേക്കും ; ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. രോഗം ബാധിതനായ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 25 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ആശുപത്രിയിലാണ് ഈ ഡോക്ടർ ജോലി ചെയ്തിരുന്നത്.അതിനാൽ ഇവിടുത്തെ ശസ്ത്രക്രിയകൾ ഇവിടുത്തെ നിർത്തിവച്ചേക്കും. ഇതോടൊപ്പം ആശുപത്രിയിലെ അഞ്ചു വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. സ്‌പെയിനിൽ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഡോക്ടറുടെ […]

ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു ; ഡ്രൈവറും എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കി രണ്ടാം വിവാഹം കഴിച്ച ഡ്രൈവറും എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെയും പൊലീസ് പിടിയിൽ. ഇയാളുടെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലലീസ് കേസെടുത്തത്. ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർത്താണ്ഡം കരിങ്കലിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇയാൾ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇതേ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ബിസ്മിതയെയാണ് അയാൾ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. വേളാങ്കണ്ണിയിൽ പോയാണ് ഇവർ വിവാഹിതരായത്. […]

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു ;സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവിൽ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാൻ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തിൽ അവസാനിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചപ്പോൾ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ […]

ബീച്ചിൽ നിന്നും മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത് കുട്ടിക്കുറ്റവാളികൾ ; ശേഷം മോഷ്ടിച്ച സ്‌കൂട്ടറിൽ വർക്കലയിൽ നിന്നും വയനാട് വരെ യാത്ര : വീട്ടിലേക്കുള്ള മടക്കത്തിൽ പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വർക്കല : ബീച്ചിൽ നിന്നു മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത കുട്ടിക്കുറ്റവാളികൾ മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചത് വർക്കലയിൽ നിന്നും വയനാട് വരെ. ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും കൊല്ലത്ത് നിന്നു പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്കു ഹംഗറി സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ചായിരുന്നു കുട്ടിക്കുറ്റവാളികൾ യുവതിയുടെ ബാഗ് മോഷ്ടിച്ചത്. യുവതിയുടെ ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. നിരീക്ഷണ ക്യാമറകളിൽ നിന്നു […]

കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം ; പൊലീസുകാരനെ കൊലപ്പെടുത്തിയത് ഭീകരരുടെ റിഹേഴ്‌സൽ മാത്രമെന്ന്  വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം. പൊലീസ് ഉദ്യേഗദസ്ഥനെ കൊലപ്പെടുത്തിയത് ദക്ഷിണേന്ത്യയിൽ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണെന്നാണ് പോലീസ് നിഗമനം. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ നടപ്പാക്കാൻ കേരളാതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണ്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്. എന്നാൽ, ഇരയായി എ.എസ്.ഐ. വിൽസണെ തെരഞ്ഞെടുത്തതു പൊലീസിന്റെ ‘പ്രതിനിധി’ എന്ന നിലയിൽ മാത്രം. വിൽസൺ അല്ലെങ്കിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ശ്രീലങ്കയിൽ […]

വിവാഹ വാർഷിക പിറ്റേന്ന് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹത, പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാഹ വാർഷിക പിറ്റേന്ന് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീകാര്യം കരിയം കുന്നിൽവീട്ടിൽ സജുമോന്റെ ഭാര്യ റീജയെ( 28) യാണ് ചെവ്വാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച്ച സജുമോന്റെയും റീജയുടെയും വിവാഹ വാർഷികമായിരുന്നു. സംഭവം നടക്കുമ്പോൾ സജുമോൻ അമ്മയോടൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആ സമയത്ത് റീജയും ആറ് വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ റീജയെ കണ്ടെത്തുകയായിരുന്നുവെന്നാണ് […]

ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം : അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു

  സ്വന്തം ലേഖകൻ കാട്ടാക്കട: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകൻ മനുവിന്റെ ബൈക്കാണ് ഒരുസംഘം അക്രമികൾ കഴിഞ്ഞ ദിവസം രാത്രി കത്തിച്ചത്. അക്രമിസംഘം വീട്ടിൽ കയറി യുവാവിനേയും മാതാപിതാക്കളേയും മർദ്ദിച്ച ശേഷമാണ് യുവാവിന്റെ ബൈക്ക് കത്തിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ശശികുമാറും കുടുംബവും കാട്ടക്കടയിൽ താമസിക്കാനെത്തുന്നത്. മനുവിന്റെ ബൈക്കിന്റെ ശബ്ദത്തിൽ പരാതിയുമായി രണ്ട് ആഴ്ചകൾക്ക് മുമ്പ് […]

തലസ്ഥാനത്തെ സിനിമാ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും ; സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഒരാഴ്ച്ച നീണ്ട് നിന്ന സിനിമാ മാമാങ്കത്തിന് ഇന്ന് തിരശീല വീഴും. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും ചടങ്ങിൽ മുഖ്യമന്ത്രി നൽകും. മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയർ കെ.ശ്രീകുമാർ ,അക്കാദമി ചെയർമാൻ കമൽ,വൈസ് ചെയർ പേഴ്‌സൺ ബീനാപോൾ,സെക്രട്ടറി മഹേഷ് പഞ്ചു […]

സാമ്പത്തിക പ്രതിന്ധിയിൽ നട്ടം തിരിയുമ്പോഴും സമരം വിജയിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തോടെ കൂട്ട അവധി ; സമീപ ഡിപ്പോകളിൽ നിന്ന് ജീവനക്കാരെ എത്തിച്ച് സർവ്വീസ് നടത്താൻ നെട്ടോട്ടമോടി അധികൃതരും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും സമരം വിജയിപ്പിക്കാൻ കെ. എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തോടെ കൂട്ട അവധി. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഡിപ്പോയിൽ 18 ഡ്രൈവർമാർക്കും 20 കണ്ടക്ടർമാർക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ഒരു സംഘടന ലെറ്റർപാഡിൽ നൽകിയ അപേക്ഷയാണ് അംഗീകരിച്ചിരിക്കുന്നത്. സംഘടനാ പ്രവർത്തകർ സമരത്തോട് വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ് സമരത്തിന് ആളെ കൂട്ടാൻ നേതാക്കളുടെ പുതിയ തന്ത്രം. അവധി അനുവദിച്ചതോടെ ഈ ഡിപ്പോയിൽ നിന്നുള്ള ഭൂരിപക്ഷം സർവീസുകളും മുടങ്ങുന്ന അവസ്ഥയിലാണ്. സമീപ ഡിപ്പോകളിൽനിന്നു ജീവനക്കാരെ എത്തിച്ച് അത്യാവശ്യ സർവീസുകൾ നടത്താനുള്ള നെട്ടോട്ടത്തിലാണു […]

സ്വന്തമായി നിർമ്മിച്ച പുൽക്കൂട്ടിൽ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തമായി നിർമ്മിച്ച പുൽക്കൂടിൽ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ സുനിൽ ആശ ദമ്പതികളുടെ മകൻ സുജിത്ത് (13) ആണ് മരിച്ചത്. അയൽവാസിയാണ് സുജിത്ത് ഷോക്കേറ്റ് കിടക്കുന്നതു കണ്ടത്. തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണു സുജിത്ത്. സുജിത്തിന്റെ പിതാവും മാതാവും ഒപ്പമില്ലായിരുന്നു. മുത്തശിയോടൊപ്പമായിരുന്നു താമസം. ഇവർ തൊഴിലുറപ്പു […]