യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: യുവതിയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ. ചേർത്തല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് പ്രേംകുമാറിറും കാമുകി സുനിതാബീവിയും ചേർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തുകയും തിരുനെൽവേലിയിൽ മൃതദേഹം ഉപേക്ഷിക്കുകയും ആയിരുന്നു. ഭാര്യ ഓടിപ്പോയെന്ന് വരുത്തിത്തീർക്കാൻ മൊബൈൽഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിക്കുകയും തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. തിരുവനന്തപുരം റിസോർട്ടിൽ വെച്ച് കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകം. എന്നാൽ […]

നിയമസഭ മന്ദിരത്തിന് മുൻപിൽ മാധ്യമ പ്രവർത്തകന് നേരെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യവർഷവും ക്രൂരമർദ്ദനവും

  തിരുവനന്തപുരം: നിയമസഭ മന്ദിരത്തിന് മുൻപിൽ വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യ വർഷം . ഇതോടൊപ്പം മാധ്യമപ്രവർത്തകനെ ഇവർ മർദിക്കുകയും ചെയ്തിട്ടുണ്ട്. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനായ ബിപിനെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവാർഷികം ആചരിക്കുന്നത് റിപ്പോർട്ട് ചെയ്യാനും ചോദ്യോത്തരവേള കവർ ചെയ്യാനുമായി എത്തിയതായിരുന്നു മാധ്യമ പ്രവർത്തകനായ ബിപിൻ. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് പ്രകോപിതയായി പൊലീസുകാരി ബിപിന്റെ മേൽ അസഭ്യവർഷം നടത്തിയത്. സംഭവത്തിന്റെ തുടക്കത്തിലേ തെറി പറഞ്ഞുകൊണ്ടാണ് […]

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാെതെ അവശ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.

മദ്യലഹരിയിൽ വാഹനമോടിച്ച് വീണ്ടും അപകടം ; ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്, വാഹനമോടിച്ച ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

  സ്വന്തം ലേഖിക തിരുവനന്തപുരം : മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച കാറിടിച്ച് ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്. തലസ്ഥാനത്തെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടറായ വി ആർ ജയറാമിനെതിരെ കേസെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എംജി റോഡ് മുറിച്ചുകടന്ന കാർ, ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ നിർത്തിയെങ്കിലും അമിത വേഗത്തിൽ ബൈക്കിന് മുകളിലൂടെ കയറ്റിയിറക്കി ബേക്കറിഭാഗത്തേക്ക് ഓടിച്ചുപോയി. കാർ മുന്നോട്ടുവരുന്നതുകണ്ട ബൈക്ക് യാത്രികനായ ആദർശ് ഉരുണ്ടുമാറുകയായിരുന്നു. ആദർശിന്റെ സുഹൃത്തുക്കളായ ഓൺലൈൻ ഭക്ഷണവിതരണക്കാർ ഈ സമയം ബൈക്കുകളിൽ പിന്നാലെ വരികയായിരുന്നു. അവർ കാറിനെ പിന്തുടർന്ന് […]