play-sharp-fill
തലസ്ഥാനത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ ; ശ്രീചിത്രയിലെ ശസ്ത്രക്രിയകൾ നിർത്തി വച്ചേക്കും ; ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി അധികൃതർ

തലസ്ഥാനത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ ; ശ്രീചിത്രയിലെ ശസ്ത്രക്രിയകൾ നിർത്തി വച്ചേക്കും ; ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. രോഗം ബാധിതനായ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 25 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.


തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ആശുപത്രിയിലാണ് ഈ ഡോക്ടർ ജോലി ചെയ്തിരുന്നത്.അതിനാൽ ഇവിടുത്തെ ശസ്ത്രക്രിയകൾ ഇവിടുത്തെ നിർത്തിവച്ചേക്കും. ഇതോടൊപ്പം ആശുപത്രിയിലെ അഞ്ചു വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെയിനിൽ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഡോക്ടറുടെ യാത്രാവഴിയുടെ റൂട്ട്മാപ്പ് തിങ്കളാഴ്ച പുറത്തുവിട്ടേക്കും.

മാർച്ച് ഒന്നിന് സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയിരുന്നു. ഇതേതുടർന്നാണ് ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലായത്.കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് ബാധ 24 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതിൽ മൂന്നുപേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ 21 പേരാണ് സംസ്ഥാനത്തെ
വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കൊറോണ വൈറസ് പടർന്നുപിടിച്ചിട്ടുള്ളത്. അതേസമയം ആറായിരത്തിലധികം പേർ രോഗം ബാധിച്ച് ഇതിനോടകം മരിച്ചു.