play-sharp-fill

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ഗാനമേള

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ കലാപരിപാടികള്‍. വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കുന്ന ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള. ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ കീചകവധം കഥകളി കാണാന്‍ ഇന്നലെ കഥകളി പ്രേമികളുടെ തിരക്കായിരുന്നു. തുടര്‍ച്ചയായ് മൂന്നു ദിവസം കഥകളി എന്ന തിരുനക്കരയിലെ ഉത്സവ കലാപരിപാടിയിലെ പതിവ് തെറ്റിച്ച്‌ രണ്ടുദിവസത്തെ കഥകളിക്ക് ശേഷം ഇനി ആറാം ഉത്സവത്തിനാണ് കഥകളി. ഇന്ന് പാട്ടിലൂടെ ആസ്വാദകരെ ഇളക്കി മറിക്കാന്‍ […]

തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര പുതിയതൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട്​ ഏഴിന് തൃക്കൊടിയേറ്റ് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ താഴമൺ മഠം കണ്ഠരര് മോഹനരര് മുഖ്യകാർമികത്വത്തിൽ നടക്കും. പ്രശാന്ത് ആനിക്കാടിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം. കൺവെൻഷൻ പന്തലിൽ 6 മുതൽ ഭക്തി ഗാനമേള, 7. 30ന് സുവനീർ പ്രകാശനം, ഏഴു മുതൽ ആനന്ദ നടനം. 25 ന് പുലർച്ചെ 5ന് പള്ളിയുണർത്തൽ, ഏഴരയ്ക്ക് അഷ്ടാഭിഷേകം, 08.30 ന് ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴിന് ദീപാരാധന. കൺവൻഷൻ പന്തലിൽ ആറ് […]

തിരുനക്കര ക്ഷേത്രം ഉത്സവം; ഗോപുര നടകൾ തുറക്കണം; അയ്യപ്പസേവാസംഘം

സ്വന്തം ലേഖകൻ കോട്ടയം: ക്ഷേത്ര ഉത്സവകാലം തുടങ്ങിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ നാലു ഗോപുര വാതിലുകൾ ദർശന സമയത്ത് തുറന്നിടണം എന്ന് കോട്ടയം അയ്യപ്പ സേവാ സംഘം കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു . നിരവധി സ്ഥാപനങ്ങൾക്കും മറ്റ് സംഘനടകൾക്കും സർക്കാർ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ക്ഷേത്രങ്ങളുടെ കാര്യത്തിലെ കാലതാമസം ഭക്തജനങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നും പ്രമേയത്തിൽ പറയുന്നു . അയ്യപ്പ സേവാ സംഘം പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന […]