തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര പുതിയതൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട്​ ഏഴിന് തൃക്കൊടിയേറ്റ് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ താഴമൺ മഠം കണ്ഠരര്
മോഹനരര് മുഖ്യകാർമികത്വത്തിൽ നടക്കും. പ്രശാന്ത് ആനിക്കാടിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം. കൺവെൻഷൻ പന്തലിൽ 6 മുതൽ
ഭക്തി ഗാനമേള, 7. 30ന് സുവനീർ പ്രകാശനം, ഏഴു മുതൽ ആനന്ദ നടനം.

25 ന് പുലർച്ചെ 5ന് പള്ളിയുണർത്തൽ, ഏഴരയ്ക്ക് അഷ്ടാഭിഷേകം, 08.30 ന് ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴിന് ദീപാരാധന. കൺവൻഷൻ പന്തലിൽ ആറ് മുതൽ ഭജന, ഏഴു മുതൽ ഏഴര വരെ തിരുവാതിര, ഏഴര മുതൽ സംഗീത സദസ്സ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26 ന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം, എട്ടരയ്ക്ക് ശ്രീബലി നാദസ്വരം. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, 6 30ന് ദീപാരാധന, രാത്രി ഏഴരയ്ക്ക് ഓട്ടൻതുള്ളൽ. എട്ടു മുതൽ ഗോവിന്ദം ബാലഗോകുലത്തിന്റെ വിവിധ കലാപരിപാടികൾ.

27 ന് രാവിലെ ഏഴിന് അഷ്ടാഭിഷേകം, എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. വൈകിട്ട് ആറര മുതൽ ഏഴുവരെ ദീപാരാധന ദീപക്കാഴ്ച. 7 മുതൽ 8 വരെ മഹാപുഷ്പാഭിഷേകം. കൺവൻഷൻ പന്തലിൽ ഒൻപത് മുതൽ നൃത്തനൃത്യങ്ങൾ.

28ന് രാവിലെ ഏഴരയ്ക്ക് അഷ്ടാഭിഷേകം. എട്ടരയ്ക്കു ശ്രീബലി, നാദസ്വരം. വൈകിട്ട് ഏഴിന് പുഷ്പാഭിഷേകം. കൺവൻഷൻ പന്തലിൽ വൈകിട്ട് ഏഴിന് ഭജന, രാത്രി എട്ടിന് തിരുവാതിര. 8.30 ന് സംഗീത സദസ്സ്, 10ന് ഗാനമേള.

29ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, 5.30 ന് ഗണപതിഹോമം, ഉച്ചയ്ക്ക് ഒരു മണി മുതൽ ഉത്സവബലി ദർശനം. രാത്രി 8ന് ശ്രീബലി, നാദസ്വരം. കൺവൻഷൻ സെന്ററിൽ വൈകിട്ട് ഏഴു മുതൽ തിരുവാതിര. രാത്രി എട്ടു മുതൽ നൃത്തനൃത്യങ്ങൾ, രാത്രി ഒൻപത് മുതൽ കരോക്കെ ഗാനമേള .

30ന് ഏഴരയ്ക്ക് അഷ്ടാഭിഷേകം. എട്ടരയ്ക്ക് ശ്രീബലി, നാദസ്വരം. വൈകിട്ട് 06.30 ന് വേലസേവ, . രാത്രി 12 ന് പള്ളിവേട്ട എതിരേൽപ്പ്. പഞ്ചാരിമേളം, തകിൽ നാദസ്വരം, ദീപകാഴ്ച, കൺവൻഷൻ പന്തലിൽ രാത്രി 9 ന് ഗാനമേള.

31ന് രാവിലെ ഏഴിന് പള്ളിയുണർത്തൽ, 11.30 ന് മഹാപ്രസാദമൂട്ട്. ഉച്ചയ്ക്ക് 3.30 ന് ആറാട്ട് എഴുന്നള്ളിപ്പ്. വൈകിട്ട് ഏഴരയ്ക്ക് ആറാട്ട് വരവേൽപ്പ്, മയിലാട്ടം. തുടർന്ന് ഘോഷയാത്ര. സ്‌പെഷ്യൽ പഞ്ചവാദ്യം, പഞ്ചാരിമേളം. രാത്രി 11.30 ന് കൊടിയിറക്ക്, വലിയ കാണിക്ക.