തിരുനക്കര ക്ഷേത്രം ഉത്സവം; ഗോപുര നടകൾ തുറക്കണം; അയ്യപ്പസേവാസംഘം

തിരുനക്കര ക്ഷേത്രം ഉത്സവം; ഗോപുര നടകൾ തുറക്കണം; അയ്യപ്പസേവാസംഘം

സ്വന്തം ലേഖകൻ

കോട്ടയം: ക്ഷേത്ര ഉത്സവകാലം തുടങ്ങിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ നാലു ഗോപുര വാതിലുകൾ ദർശന സമയത്ത് തുറന്നിടണം എന്ന് കോട്ടയം അയ്യപ്പ സേവാ സംഘം കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു .

നിരവധി സ്ഥാപനങ്ങൾക്കും മറ്റ് സംഘനടകൾക്കും സർക്കാർ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ക്ഷേത്രങ്ങളുടെ കാര്യത്തിലെ കാലതാമസം ഭക്തജനങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നും പ്രമേയത്തിൽ പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യപ്പ സേവാ സംഘം പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജയകുമാർ തിരുനക്കര , ഡോ . പരമേശ്വര കുറുപ്പ് ,ജയചന്ദ്രൻ ചീറോത്ത് , മോഹൻ കെ.നായർ , കെ .എം . രാജ് മോഹൻ ,ശിവരാമൻ നായർ , സുരേഷ് അംബികാ ഭവൻ എന്നിവർ പ്രസംഗിച്ചു.