ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധം…! കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം ; കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്

സ്വന്തം ലേഖകൻ ദില്ലി: അടുത്ത അധ്യയന വർഷം മുതൽ ആറു വയസ്സ് തികയാതെ വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശിക്കാനാകില്ല. ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി […]

ഭക്ഷണം കഴിക്കാനെന്ന പേരില്‍ ഷാപ്പിലെത്തും; പിന്നാലെ കള്ളുകുടിയും ആഘോഷവും; കള്ളുഷാപ്പുകളില്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെത്തുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ

സ്വന്തം ലേഖകൻ ആലപ്പുഴ:ആണ്‍-പെണ്‍ വ്യത്യാസമില്ലാത ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാകുന്നു.ആലപ്പുഴ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഷാപ്പുകളിലാണ് കള്ളികുടിക്കനായി വിദ്യാര്‍ത്ഥികളെത്തുന്നത്. തുറവൂരിലെ പള്ളിത്തോട്-ചാവടി റോഡില്‍ ഇരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ ഭക്ഷണം കഴിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതായും അതോടൊപ്പം മദ്യപാനം നടത്തുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കള്ള് വാങ്ങി പൊതുറോഡില്‍ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്. ഭക്ഷണം കഴിക്കാനെന്ന പേരില്‍ എത്തുന്ന സംഘങ്ങള്‍ ഷാപ്പിനുള്ളിലും പൊതുസ്ഥലങ്ങളിലും കള്ളുകുടി ആഘോഷമാക്കിമാറ്റുകയാണ്. മദ്യം നല്‍കുന്നതിന് സര്‍ക്കാര്‍ വ്യക്തമായ പ്രായപരിധിയുള്ളപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ യൂണിഫോമില്‍പോലും […]

സ്കൂൾ കുട്ടികളുമായി പോയ വാൻ മറിഞ്ഞു ; മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക് ; അപകടം കോഴിക്കോട് കുതിരവട്ടത്ത് ; വാനിൽ കുട്ടികൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: സ്കൂൾ കട്ടുകളുമായി പോയ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് കുതിരവട്ടത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മൽ – കുതിരവട്ടം റോഡിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം . വാനിൽ കൂടുതൽ കുട്ടികൾ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസ് എത്തി വാൻ ഉയർത്തി. അപകടത്തെ തുടർന്ന് പൊറ്റമ്മൽ – കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.

വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു; പിന്നെ നടന്നത് കൂട്ടത്തല്ല് ; ചിതറിയോടി സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ

ഏറ്റുമാനൂർ: വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം 4.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്സ്റ്റാൻഡിലാണ് സംഭവം. ഒരു വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമ്പതോളം വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഈ സമയം സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു. സംഘർഷം കനത്തതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചിതറിയോടി. നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ സംഘട്ടനത്തിനിടയിൽപ്പെട്ട് സാധനങ്ങളും മറ്റും നഷ്ടപ്പെടാതിരിക്കാൻ ബസ് അനൗൺസ്മെന്റ് ബോക്സിലെ […]

ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്. അതിനാണ് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സദാചാരക്കാർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ട്രിപ്പ് പോകാൻ കാത്തു കിടന്ന ബസിന്റെ പിന്നിലെ സീറ്റിൽ ഒരുമിച്ചിരുന്ന് സംസാരിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരും പിങ്ക് പൊലീസും ചേർന്ന് സദാചാര പൊലീസ് കളിക്കുകയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടിയുടെ പരാതി പ്രകാരമാണ് പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ കേസ് […]

സ്‌കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്ത വിളിച്ചു ; പ്രധാനാധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവന്നതപുരം കാരക്കോണത്ത് കുട്ടികളെ ക്ലാസിൽ കയറി സ്‌കൂൾ മാനേജർ ചീത്തവിളിച്ചു. കാരക്കോണം പരമുപ്പിള്ള മെമ്മോറിയൽ ഹൈസ്‌കൂളിലാണ് സംഭവം.തുടർന്ന് പ്രധാനാധ്യാപികയെയ്‌ക്കെതിരെ വിദ്യാർത്ഥികൾ പ്രതിക്ഷേധം ആരംഭിച്ചു. സ്‌കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്തവിളിച്ചെന്ന് ആരോപിച്ചാണ് ഉപരോധം.സ്‌കൂൾ മേനജർക്കെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നു.മാനേജരും ഭർത്താവും വിദ്യാർത്ഥികളെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. നേരത്തെയും സ്‌കൂൾ മനേജർക്കെതിരെ പരാതികളുയർന്നിട്ടുണ്ട്.ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപ്പിച്ചതിനും മുട്ടിന്മേൽ നിർത്തിയതിനും മാനേജർക്കും ഭർത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. സ്‌കൂൾ മാനേജർ ജ്യോതിഷ്മതിക്കും ഭർത്താവ് വിജയകുമാറിനും എതിരെയായിരുന്നു […]

വിദ്യാർത്ഥി സംഘർഷം ; സി.എം.എസ് കോളജിന് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്ത തുടർന്ന് കോട്ടയം സി.എം.എസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്‌നമാക്കി എസ്.എഫ്.ഐ ഏറ്റെടുത്തതോടെയാണ് ക്യാംമ്പസ് സംഘർഷഭരിതമായത്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥയായിരുന്നു കഴിഞ്ഞ ദിവസം നിലനിന്നിരുന്നത്. വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടയിയ ഇരുപ വിഭാഗങ്ങൾക്കുമിടയിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് അയവുണ്ടായത്. സംഘർഷാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധിയും പ്രഖ്യാപിച്ചിരുന്നു. […]

തിരികെ വീട്ടിലാക്കാൻ അച്ഛൻ ഡീസലടിച്ചു തരുമോ ? ; സ്‌കൂൾ ബസിലിരുന്നു ഉറങ്ങിയ പെൺകുട്ടിക്ക് നേരെ ഡ്രൈവറുടെ അധിക്ഷേപം

  സ്വന്തം ലേഖിക കാക്കനാട്: സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ അഞ്ചാം ക്ലാസുകാരിയോട് അപമര്യാദയായി സംസാരിച്ച സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി ഹരിഹരന്റെ ലൈസൻസാണ് എറണാകുളം ജോയിന്റ് ആർ.ടി.ഒ. കെ. മനോജ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നതിങ്ങനെ , കഴിഞ്ഞ ദിവസം എറണാകുളത്തെ സ്‌കൂളിൽനിന്ന് മടങ്ങവേ കുട്ടി ബസിൽ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. ഉറങ്ങിപ്പോയ പെൺകുട്ടി ബസിലുണ്ടെന്ന വിവരം സ്റ്റോപ്പിലെത്തിയിട്ട് ആയയും ശ്രദ്ധിച്ചിരുന്നില്ല. അവസാന കുട്ടിയും ആയയും ബസിൽ നിന്നിറങ്ങി മൂന്നര കിലോമീറ്റർ കഴിഞ്ഞ […]

സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; സ്വകാര്യ ബസ് ജീവനക്കാർക്ക് എട്ടിന്റെ പണികൊടുത്ത്‌ മോട്ടോർ വാഹന വകുപ്പ്

  സ്വന്തം ലേഖകൻ കൊച്ചി : വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ബസ് ജീവനക്കാർക്ക് ശിക്ഷ വിധിച്ച് മോട്ടോർ വാഹനവകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തും കണ്ടക്ടറെ ആശുപത്രി സേവനത്തിനായി അയക്കുകയും ചെയ്താണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തൃക്കാക്കര ജഡ്ജിമുക്കിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാർക്ക് ശിക്ഷ. ഡ്രൈവർ അൽത്താഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർ സക്കീർഹുസൈനോട് […]

എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു

സ്വന്തം ലേഖിക പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്നതാണ് തീവ്രയത്‌ന പരിപാടിയുടെ മുഖ്യ സന്ദേശം .   ബുധനാഴ്ച […]