play-sharp-fill
സ്‌കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്ത വിളിച്ചു ; പ്രധാനാധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സ്‌കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്ത വിളിച്ചു ; പ്രധാനാധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവന്നതപുരം കാരക്കോണത്ത് കുട്ടികളെ ക്ലാസിൽ കയറി സ്‌കൂൾ മാനേജർ ചീത്തവിളിച്ചു. കാരക്കോണം പരമുപ്പിള്ള മെമ്മോറിയൽ ഹൈസ്‌കൂളിലാണ് സംഭവം.തുടർന്ന് പ്രധാനാധ്യാപികയെയ്‌ക്കെതിരെ വിദ്യാർത്ഥികൾ പ്രതിക്ഷേധം ആരംഭിച്ചു.


സ്‌കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്തവിളിച്ചെന്ന് ആരോപിച്ചാണ് ഉപരോധം.സ്‌കൂൾ മേനജർക്കെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നു.മാനേജരും ഭർത്താവും വിദ്യാർത്ഥികളെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും സ്‌കൂൾ മനേജർക്കെതിരെ പരാതികളുയർന്നിട്ടുണ്ട്.ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപ്പിച്ചതിനും മുട്ടിന്മേൽ നിർത്തിയതിനും മാനേജർക്കും ഭർത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു.

സ്‌കൂൾ മാനേജർ ജ്യോതിഷ്മതിക്കും ഭർത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്. മുടി വെട്ടാത്തതിന് ദളിത് വിദ്യാർത്ഥിയെ സ്‌കൂൾ മാനേജർ അധിക്ഷേപിച്ചതിനും മർദ്ദിച്ചതിനുമായിരുന്നു കേസെടുത്തിരുന്നത്.

Tags :