മാധ്യമപ്രവർത്തകന്റെ മരണം ; ശ്രീറാമിന്റെ കൈയിലെ പൊള്ളൽ തെളിവാകുമെന്ന് അന്വേഷണ സംഘം
സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടമുണ്ടായപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ ചെറിയ പൊള്ളൽ കേസിൽ നിർണായകമാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കവേ കാറിലെ എയർബാഗ് വേഗത്തിൽ തുറന്നാൽ കൈയിൽ പൊള്ളലേൽക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അപകടത്തിൽ ശ്രീറാമിന്റെ കൈക്ക് പരിക്കേറ്റിരുന്നു. എയർബാഗ് തുറന്ന് അതിനുള്ളിലെ പൊടി ശരീരത്തിൽ പതിക്കുമ്പോൾ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാർനിർമാണ കമ്പനികളിലെ സാങ്കേതികവിദഗ്ധരും പറയുന്നത്. എയർബാഗ് തുറന്നപ്പോഴാണ് ശ്രീറാമിന്റെ കൈയിൽ പൊള്ളലുണ്ടായതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ കേസിൽ നിർണായകമാകും. അപകടസമയത്ത് ശ്രീറാമാണ് […]