ശ്രീറാമിനെപ്പോലെ പവറുള്ള വ്യക്തിയല്ല താൻ, സാധാരണക്കാരിയായ എനിക്ക് നാളെ എന്തും സംഭവിക്കാം ; വഫ

ശ്രീറാമിനെപ്പോലെ പവറുള്ള വ്യക്തിയല്ല താൻ, സാധാരണക്കാരിയായ എനിക്ക് നാളെ എന്തും സംഭവിക്കാം ; വഫ

 

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ കൂട്ടുപ്രതി വഫ ഫിറോസ് രംഗത്ത്. ശ്രീറാമിനെ പോലെ പവറുള്ള വ്യക്തിയല്ല താനെന്നും, സാധാരണക്കാരിയായ തനിക്ക് നാളെ എന്തും സംഭവിക്കാമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വഫ പറയുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ താൻ മദ്യപിച്ചിരുന്നില്ലെന്നും വഫയാണ് വാഹനമോടിച്ചതെന്നും ശ്രീറാം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് വഫ രംഗത്തെത്തിയത്.

വഫയുടെ വാക്കുകൾ ഇങ്ങനെ

‘താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങൾ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി രണ്ട് മാസത്തേക്ക് കൂടി സർക്കാർ നീട്ടി. മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയത്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചതു താനല്ലെന്നും ഏഴ് പേജുള്ള വിശദീകരണക്കുറിൽ ശ്രീറാം പറയുന്നു. തന്റെ വാദം കേൾക്കണമെന്നും സർവീസിൽ തിരിച്ചെടുക്കണമെന്നും വിശദീകരണ കുറിപ്പിൽ ശ്രീറാം അഭ്യർത്ഥിച്ചിരുന്നു.