ബഷീറിന്റെ മരണം : ഫോറൻസിക് റിപ്പോർട്ട് പുറത്ത് ; അപകടം വരുത്തിവച്ച കാർ ഓടിച്ചത് ശ്രീറാം തന്നെ , ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്

ബഷീറിന്റെ മരണം : ഫോറൻസിക് റിപ്പോർട്ട് പുറത്ത് ; അപകടം വരുത്തിവച്ച കാർ ഓടിച്ചത് ശ്രീറാം തന്നെ , ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്

സ്വന്തം ലേഖിക

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്.അപകടം വരുത്തിവെച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമൻ ആണെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്. ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്റ്റിയറിങ്ങിൽ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.ലെതർ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.മൊബൈലിന്റെ ഐ.എം.ഇ.എ നമ്പർ ഉപയോഗിച്ച് അന്നേദിവസം മൊബൈൽ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈൽ സേവനദാതാക്കൾക്കും പ്രത്യേകം അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം കഴിഞ്ഞ 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തുനിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെക്കുറിച്ച് യാതൊരുവിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.