എന്റെ കൃഷ്ണാ നീ ഇത് വല്ലതും കാണുന്നുണ്ടോ?; കൊന്നപ്പൂ കൊണ്ട് നഗ്നമേനി മറച്ച് മോഡല്‍; വിഷുക്കണി കണ്ട് ഞെട്ടി കേരളം; ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: ആഘോഷങ്ങളെ അടിസ്ഥാനമാക്കി ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന കാലമാണിത്. ഓണക്കാലത്ത് മാവേലിയും ക്രിസ്മസ്‌കാലത്ത് സാന്റായും വൈറലാകുന്നത് പോലെ വിഷുക്കാലത്ത് കൃഷ്ണവേഷം അണിഞ്ഞ കുട്ടികളുടെയും മറ്റും ചിത്രങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ കൊന്നപ്പൂ ഉപയോഗിച്ച് ശരീരം മറച്ച യുവതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിനോയ് മരിക്കല്‍ എന്ന ഫോട്ടോഗ്രാഫറാണ് വ്യത്യസ്തമായ വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍. വിഷുവിനെയും കണിക്കൊന്നപ്പൂക്കളെയും അപമാനിക്കുന്ന തരം ചിത്രങ്ങളാണിതെന്ന രീതിയില്‍ വ്യാഖ്യാനിച്ച് ഹിന്ദുസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ക്രിയേറ്റിവിറ്റിയെ സംസ്‌കാരവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ഫോട്ടോഗ്രാഫറുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ […]

മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ; 666 ജോഡി ഷൂ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത് ഒരു മിനിറ്റില്‍;നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മാണം; നിയമനടപടിക്കൊരുങ്ങി നൈക്കി കമ്പനി

സ്വന്തം ലേഖകന്‍ യുഎസ്: പ്രശസ്ത ഷൂ ബ്രാന്‍ഡായ നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് സാത്താന്‍ ഷൂ നിര്‍മ്മാണം. അമേരിക്കന്‍ റാപ്പര്‍ ആയ ലില്‍ നാസ് എക്സും ബ്രൂക്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാങ്ക് കമ്പനി എം എസ് സി എച്ച് എഫും ചേര്‍ന്നാണ് സാത്താന്‍ ഷൂ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഒരു തുള്ളി ലക്ഷം ഈ ഷൂവില്‍ ചേര്‍ത്തിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 666 യൂണിറ്റ് സാത്താന്‍ ഷൂ മാത്രമാണ് ഒരു ബാഞ്ചില്‍ നിര്‍മ്മിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ ആയി അവതരിപ്പിച്ച ഷൂ ഓണഅഡലൈനില്‍ […]

അറുപത്കാരിയായ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം

സ്വന്തം ലേഖകന്‍ ജപ്പാന്‍: അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം. ജപ്പാനിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതിന് പിന്നിലെ വിചിത്രമായ കാരണവും പൊലീസ് കണ്ടെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ- അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇവരുടേത്. അമ്മ മരിച്ചെന്ന് അറിഞ്ഞാല്‍ ഉടമസ്ഥര്‍ അവിടെ നിന്ന് ഇറക്കിവിടുമെന്ന് കരുതിയാണ് മകള്‍ യൂമി യോഷിനോ കടുംകൈ ചെയ്തത്. അമ്മയുടെ മൃതദേഹം ഒരു ഫ്രീസറിലാക്കി വീട്ടിനകത്ത് ആരും അറിയാത്ത ഒരിടത്ത് സൂക്ഷിയ്ക്കുകയായിരുന്നു. പത്ത് വര്‍ഷം ആരും ഇക്കാര്യം അറിയാതെ കടന്നു പോയി. […]

കോട്ടയത്തെ പടവലം പന്തലിന്റെ കാവല്‍ക്കാരന്‍; ട്രോള്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന വെറും സ്റ്റീല്‍ നിര്‍മ്മിതി മാത്രമായി മാറിയിരിക്കുയാണ് ആകാശപ്പാതയ്ക്കായ് ഒരുക്കിയ തൂണുകളും വളയങ്ങളും. നഗരസൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ശീമാട്ടി റൗണ്ടാന നിലനിന്നിരുന്ന സ്ഥലമാണ് സര്‍ക്കാര്‍ ആകാശപ്പാതയ്ക്കായി ഏറ്റെടുത്തത്. വലിയ പ്രഖ്യാപനങ്ങളോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു പുരോഗനവും ആകാശപ്പാതയുടെ നിര്‍മ്മാണത്തിനുണ്ടായില്ല.   കോട്ടയത്തെ ആകാശപ്പാത ട്രോളന്മാര്‍ ഏറ്റെടുത്തതോടെ പടവലം പന്തല്‍, പാഷന്‍ഫ്രൂട്ട് പന്തല്‍ തുടങ്ങിയ പേരുകളിലാണ് ആകാശപ്പാത അറിയപ്പെടുന്നത്. ഇതിന്റെ പരിസരത്ത് വച്ച് ക്രിസ്മസ് രാവില്‍ ഫോട്ടോഗ്രാഫര്‍ ആന്റോ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു.   ഏറ്റവും ഒടുവിലായി ആതിര ധനേഷ് […]

ഹോട്ട്‌ലുക്കില്‍ മുത്തശ്ശി; രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമയിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ രാജിനി ചാണ്ടിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. ആതിര ജോയ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹസന്‍ഹാസ് ആണ് സ്‌റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനര്‍ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരണ്‍ ബ്ലാക്ക് ആണ് മെയ്ക്കപ്പ്.      

സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞ; ബിജെപി വനിതാ നേതാവ് മഞ്ജുവിനെ ക്യാമറ ചതിച്ചു; ട്രോളന്മാർക്ക് ചാകര

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബിജെപിയുടെ വനിതാ നേതാവ് മഞ്ജു ജി.എസാണ് ഇപ്പോള്‍ ട്രോള്‍ ലോകത്തെ താരം. സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതാണ് മഞ്ജുവിന് വിനയായത്. സംസ്‌കൃതത്തില്‍ അറിവുള്ള വ്യക്തിയെ പോലെയായിരുന്നു മഞ്ജു പ്രതിജ്ഞ ചൊല്ലിയത്. എന്നാല്‍ മലയാളത്തിലെഴുതിയതാണ് സംസ്‌കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങി. പിന്നാലെ വാര്‍ത്തയുമെത്തി. ഇതോടെ ട്രോളന്മാര്‍ കൗണ്‍സിലറുടെ സംസ്‌കൃത പാണ്ഡിത്യം ട്രോളുകളാക്കി പ്രചരിപ്പിച്ചു. ഇതിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടേഗ്രാഫര്‍ക്ക് താരപരിവേഷമാണ് ട്രോളന്മാര്‍ നല്‍കിയിരിക്കുന്നത്.

പൗരത്വ നിയമം വേണ്ടെന്നും വേണമെന്നും പറയുന്നവർ ഇതൊന്ന് കാണണം ; പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്ര

  സ്വന്തം ലേഖിക കോട്ടയം : പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്രയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തത്. ശബരിമല ദർശനത്തിന് പോകുന്ന പെൺകുട്ടിയും മകളെ കാണാൻ കോട്ടയത്തേക്ക് പോകുന്ന മുസ്ലീം യുവതിയുമായിരുന്നു അവർ. പരശുറാം എക്‌സ്പ്രസ്സിൽ കുഞ്ഞുമാളികപ്പുറം ആ സ്ത്രീയുടെ മടിയിൽ കിടന്നാണ് യാത്ര ചെയ്യുന്നത്. ചിത്രം വൈറലായതോടെ ചിത്രത്തിലുള്ള ആ സ്ത്രീയെയും ആളുകൾ തിരിച്ചറിഞ്ഞു. തബ്ഷീർ എന്ന പ്രവാസിയായ എഞ്ചിനീയറാണ് അവർ. ഭർത്താവും മക്കളുമായി ദുബായിൽ കഴിയുന്ന തബ്ഷീർ കാസർഗോഡ് ജില്ലയിലെ […]