പൗരത്വ നിയമം വേണ്ടെന്നും വേണമെന്നും പറയുന്നവർ ഇതൊന്ന് കാണണം ; പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്ര

പൗരത്വ നിയമം വേണ്ടെന്നും വേണമെന്നും പറയുന്നവർ ഇതൊന്ന് കാണണം ; പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്ര

 

സ്വന്തം ലേഖിക

കോട്ടയം : പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്രയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തത്. ശബരിമല ദർശനത്തിന് പോകുന്ന പെൺകുട്ടിയും മകളെ കാണാൻ കോട്ടയത്തേക്ക് പോകുന്ന മുസ്ലീം യുവതിയുമായിരുന്നു അവർ. പരശുറാം എക്‌സ്പ്രസ്സിൽ കുഞ്ഞുമാളികപ്പുറം ആ സ്ത്രീയുടെ മടിയിൽ കിടന്നാണ് യാത്ര ചെയ്യുന്നത്. ചിത്രം വൈറലായതോടെ ചിത്രത്തിലുള്ള ആ സ്ത്രീയെയും ആളുകൾ തിരിച്ചറിഞ്ഞു. തബ്ഷീർ എന്ന പ്രവാസിയായ എഞ്ചിനീയറാണ് അവർ.

ഭർത്താവും മക്കളുമായി ദുബായിൽ കഴിയുന്ന തബ്ഷീർ കാസർഗോഡ് ജില്ലയിലെ ‘ചെംനാട്’കാരിയാണ്. എം എച്ച് സീതി ഉസ്താദിന്റെ മകളാണ്. കാസർഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങൾ വിൽക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. അനീസാ ബുക് ഡിപ്പോ’. പ്രശസ്ത കാലിഗ്രാഫർ ഖലീലുള്ള ചെംനാട് അടക്കം മൂന്ന് സഹോദരന്മാരും നാല് സഹോദരിമാരും ആണ് തബ്ഷീർന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ മടിയിൽ കിടക്കുന്ന വേദ എന്ന പെൺകുട്ടിയുടെ അച്ഛൻ സന്ദീപ് തന്നെയാണ് ചിത്രം പകർത്തിയത്. വേഷംപോലും രാഷ്ട്രീയ വത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേർത്തുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ് ഗോവിന്ദ് ചിത്രം ഫേയ്‌സ്ബുക്കിലിട്ടത്. വി ടി ബൽറാം എംഎൽഎയടക്കം നിരവധി പ്രമുഖർ ഈ ചിത്രം പങ്കുവച്ചു. വസ്ത്രം കണ്ട് ആളെ തിരിച്ചറിയാൻ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.