റോഡിലെ വളവില്‍ ഓയില്‍ ചോര്‍ന്നു; വാഹനങ്ങള്‍ തെന്നിവീഴുന്നതായി പരാതി; ഓയില്‍ നീക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി വിദ്യാര്‍ഥികളും; സംഭവത്തെ കുറിച്ച്‌ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ പൂച്ചാക്കല്‍:സ്കൂളിന് മുൻവശത്തുള്ള റോഡിന്റെ വളവില്‍ ഏതോ വാഹനത്തില്‍നിന്നു വീണ ഓയില്‍ നീക്കം ചെയ്യാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി മാതൃകയായി വിദ്യാർത്ഥികൾ. തൈക്കാട്ടുശ്ശേരി അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ സ്കൂളിന്റെ മുന്‍വശത്തുള്ള റോഡിന്റെ വളവിലാണ് ഓയില്‍ ചോര്‍ന്ന് റോഡില്‍ വീണത്. വാഹനങ്ങള്‍ തെന്നി വീഴുന്നതായി ചേര്‍ത്തല ഫയര്‍ഫോഴ്സ് ഓഫീസില്‍ ഫോണ്‍കോള്‍ ലഭിച്ചതോടെ സേനാംഗങ്ങള്‍ അങ്ങോട്ട് എത്തുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഓയില്‍ കഴുകി കളഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അടുവയില്‍ വിദ്യാമന്ദിര്‍ സ്കൂളിലെ വിദ്യാര്‍ഥികളും ഒപ്പം ചേര്‍ന്നു. സ്കൂള്‍ വിദ്യാര്‍ഥികളുടെ നല്ല പ്രവര്‍ത്തനം സംബന്ധിച്ച്‌ അഗ്നിരക്ഷാ സേനാംഗങ്ങളില്‍ ചിലര്‍ ഫേസ്ബുക്കില്‍ […]

ആലപ്പുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ; സംഘർഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം . ആലപ്പുഴ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഐടിസി വിദ്യാർത്ഥികൾ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു . ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഘർഷം. അര മണിക്കൂറോളം സംഘർഷം […]

കൊറോണയുടെ പേരിൽ പുസ്തകത്തിനായി കുട്ടികൾ കാത്തിരിക്കേണ്ടി വരില്ല..! പാഠപുസ്തകളുടെ 75 ശതമാനം അച്ചടി പൂർത്തിയായി ; പുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ കഴിഞ്ഞാൽ പാഠപുസ്തകത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കേണ്ടി വരില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓൺലൈനായി ലഭ്യമാകുക. അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം ഇതുവരെ പൂർത്തിയായി. ബാക്കിയുള്ളവയുടെ അച്ചടി പൂർത്തിയാക്കാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഹയർസെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ, പ്രീപ്രൈമറി വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം […]

സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും ; മധ്യവേനലവധി നേരെത്തെയാക്കാനും മന്ത്രിസഭാ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും. കൂടാതെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ അവധി നേരെത്തെയാക്കാനും തീരുമാനമായി. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇതിനുപുറമെ മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി്. എന്നാൽ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാൻ മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ […]

സ്‌കൂൾ കോമ്പൗണ്ടിൽ കാറുമായി അഭ്യാസം നടത്തിയത് തടഞ്ഞ അധ്യാപകനെ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു

  സ്വന്തം ലേഖിക കോട്ടക്കൽ: സ്‌കൂൾ കോമ്പൗണ്ടിൽ കാറുമായി അഭ്യാസം നടത്തിയത് തടഞ്ഞ അദ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എടരിക്കോട് പി.കെ.എം.എം ഹയർസെക്കണ്ടറി സ്‌കൂളിൽ കഴിഞ്ഞ ദിവസം എത്തിയ സംഘമാണ് സ്‌കൂൾ കോമ്പൗണ്ടിൽ കാറുമായി അഭ്യാസപ്രകടനം നടത്തിയത്. രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം കാണിക്കുകയായിരുന്നു. ചെമ്മാട് വരമ്പനാലുങ്ങൽ മുഹമ്മദ് ഫവാസ്(18), കൂരിയാട് പടിക്കൽ ശിജു(18), തിരൂരങ്ങാടി കാരാടൻ മുഹമ്മദ് സുഹൈൽ(18) എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് സ്‌കൂളിൽ ആക്രമം കാണിച്ചത്. സ്‌കൂളിലേക്ക് കുട്ടികൾ വന്നുകൊണ്ടിരിക്കെയാണ് സംഘം സ്‌കൂൾ […]