റോഡിലെ വളവില്‍ ഓയില്‍ ചോര്‍ന്നു; വാഹനങ്ങള്‍ തെന്നിവീഴുന്നതായി പരാതി; ഓയില്‍ നീക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി വിദ്യാര്‍ഥികളും; സംഭവത്തെ കുറിച്ച്‌ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

റോഡിലെ വളവില്‍ ഓയില്‍ ചോര്‍ന്നു; വാഹനങ്ങള്‍ തെന്നിവീഴുന്നതായി പരാതി; ഓയില്‍ നീക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി വിദ്യാര്‍ഥികളും; സംഭവത്തെ കുറിച്ച്‌ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

പൂച്ചാക്കല്‍:സ്കൂളിന് മുൻവശത്തുള്ള റോഡിന്റെ വളവില്‍ ഏതോ വാഹനത്തില്‍നിന്നു വീണ ഓയില്‍ നീക്കം ചെയ്യാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി മാതൃകയായി വിദ്യാർത്ഥികൾ.

തൈക്കാട്ടുശ്ശേരി അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ സ്കൂളിന്റെ മുന്‍വശത്തുള്ള റോഡിന്റെ വളവിലാണ് ഓയില്‍ ചോര്‍ന്ന് റോഡില്‍ വീണത്. വാഹനങ്ങള്‍ തെന്നി വീഴുന്നതായി ചേര്‍ത്തല ഫയര്‍ഫോഴ്സ് ഓഫീസില്‍ ഫോണ്‍കോള്‍ ലഭിച്ചതോടെ സേനാംഗങ്ങള്‍ അങ്ങോട്ട് എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഓയില്‍ കഴുകി കളഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അടുവയില്‍ വിദ്യാമന്ദിര്‍ സ്കൂളിലെ വിദ്യാര്‍ഥികളും ഒപ്പം ചേര്‍ന്നു. സ്കൂള്‍ വിദ്യാര്‍ഥികളുടെ നല്ല പ്രവര്‍ത്തനം സംബന്ധിച്ച്‌ അഗ്നിരക്ഷാ സേനാംഗങ്ങളില്‍ ചിലര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലാകുകയും ചെയ്തു.

സംഭവത്തെ കുറിച്ച്‌ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പിങ്ങനെ…

‘അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ സ്കൂളിൻ്റെ മുന്‍വശത്തുള്ള റോഡിൻ്റെ വളവില്‍ ഏതോ വാഹനത്തില്‍ നിന്നും ഓയില്‍ ലീക്കായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തെന്നി വീഴുന്നതായി നിലയത്തില്‍ കോള്‍ കിട്ടിയതിനെ തുടര്‍ന്ന് ഞങ്ങള്‍ അവിടെ ചെന്ന് ഓയില്‍ കഴുകി കളഞ്ഞു കൊണ്ടിരിക്കുമ്പോൾ സഹായിക്കുന്നതിനായി ഞങ്ങളോടൊപ്പം ചേര്‍ന്ന വിദ്യാമന്ദിറിലെ കുട്ടികള്‍. ഇത്രയും നല്ല കുട്ടികളേയും അതിന് ഇവരെ പ്രാപ്തരാക്കിയ അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങൾ’.