കൊറോണയുടെ പേരിൽ പുസ്തകത്തിനായി കുട്ടികൾ കാത്തിരിക്കേണ്ടി വരില്ല..! പാഠപുസ്തകളുടെ 75 ശതമാനം അച്ചടി പൂർത്തിയായി ; പുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

കൊറോണയുടെ പേരിൽ പുസ്തകത്തിനായി കുട്ടികൾ കാത്തിരിക്കേണ്ടി വരില്ല..! പാഠപുസ്തകളുടെ 75 ശതമാനം അച്ചടി പൂർത്തിയായി ; പുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ കഴിഞ്ഞാൽ പാഠപുസ്തകത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കേണ്ടി വരില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓൺലൈനായി ലഭ്യമാകുക. അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം ഇതുവരെ പൂർത്തിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കിയുള്ളവയുടെ അച്ചടി പൂർത്തിയാക്കാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഹയർസെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ, പ്രീപ്രൈമറി വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം എൻസിഇആർടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സ്‌കൂളുകളിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നും അറിയിച്ചു. അതിനുവേണ്ടി പണിപൂർത്തിയാക്കുന്നതിനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.