play-sharp-fill

സരിത നായർക്ക് തിരിച്ചടി:രാഹുല്‍ ഗാന്ധിക്ക് എതിരായ സരിത നായരുടെ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളി സുപ്രീം കോടതി…

സരിത നായർക്ക് വീണ്ടും തിരിച്ചടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നു മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ നിരന്തരം ഹാജരായില്ല എന്ന കാരണത്താലാണ് ഹർജി തളളിയത്.

സോളാർ തട്ടിപ്പ് കേസ് : സരിത എസ്. നായർ അറസ്റ്റിൽ ; അറസ്റ്റ് ചെയ്തത് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വിവാദമായ സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സരിതയെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് എത്തിയ സരിതയെ അറസ്റ്റ് ചെയ്തത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി […]

തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി സി.പി.ഐ പഞ്ചായത്തംഗം ; പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവ് നൽകിയതും സരിത ; വ്യാജ നിയമന ഉത്തരവിനായി പണം കൈമാറിയതും സരിതയുടെ അക്കൗണ്ടിലേക്ക് ; സരിതയെ വാറണ്ട് കേസുകളിൽ പോലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിയ്ക്കുന്നുവെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കേസിലെ ഒന്നാം പ്ര്തിയും സിപിഐ പഞ്ചായത്തംഗവുമായ ടി.രതീഷ്. തട്ടിപ്പിൽ സരിതയാണ് മുഖ്യ ആസൂത്രകയെന്നും രതീഷ് പറയുന്നു. രതീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സരിതക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.തട്ടിപ്പിന്റെ മുഖ്യ ആസൂത്രണം സരിതയാണെന്നും തന്നെയും കബളിപ്പിച്ചു എന്നുമാണു ടി.രതീഷ് നൽകിയ ഹർജിയിലുണ്ട്. തൊഴിൽ നൽകാമെന്ന വ്യാജേനെ പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവു നൽകിയതും സരിതയാണെന്നും രതീഷ് പറയുന്നു. എന്നാൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയുടെ ശബ്ദരേഖയടക്കം പുറത്തു വന്നപ്പോൾ അതെല്ലാം […]

നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം മിമിക്രിക്കാരുടേതല്ല ; 15 ലക്ഷം രൂപയാണ് ജോലിക്കായി സരിത ആവശ്യപ്പെടുന്നത് ; തട്ടിപ്പിന് കൂട്ട് നിൽക്കാൻ അമ്മയും മകളോടൊപ്പം ; കുടപിടിക്കാൻ സി പി എം നേതാക്കളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമന തട്ടിപ്പില്‍ സരിതയുടേത് എന്ന നിലയിൽ പുറത്ത് വന്ന ശബ്ദം വ്യാജമല്ലെന്ന് സൂചന. ഇതോടെ നിയമന തട്ടിപ്പ് കേസിലും സോളര്‍ നായിക സരിത എസ്.നായര്‍ക്ക് കുരുക്ക് മുറുകും. ‘ഏതെല്ലാം തെളിവ് ഞാന്‍ എടുത്തു എന്നു സരിതയ്ക്കറിയാം. അത് മുന്‍കൂട്ടി കണ്ടാണ് ശബ്ദരേഖ വ്യാജമാണെന്ന പ്രതികരണം നടത്തിയത്. അതു കാര്യമാക്കുന്നില്ല. ശബ്ദരേഖ രണ്ടാഴ്ച മുന്‍പ് പൊലീസിനു കൊടുത്തിരുന്നു. കെട്ടിച്ചമച്ചതാണെങ്കില്‍ ശബ്ദം പൊലീസിനു കൊടുക്കേണ്ട കാര്യമില്ലല്ലോ ഈ ചോദ്യമാണ് നിയമന തട്ടിപ്പിനെ പുതിയ തലത്തില്‍ എത്തിക്കുന്നത്.’ നിയമന തട്ടിപ്പില്‍ പുറത്തു വന്ന ശബ്ദം […]

ജോസ് കെ മാണി സഖാവായിട്ടും അബ്ദുല്ലക്കുട്ടി സംഘിയായിട്ടും കാര്യമില്ല; എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ജോസ് എല്‍ഡിഎഫില്‍ പോയതും അബ്ദുല്ലക്കുട്ടി ബിജെപിയില്‍ പോയതും എന്നെ ബാധിക്കുന്ന വിഷയമല്ല; പരാതി കൊടുത്ത എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരും; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി സരിത സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സോളാര്‍ സംരംഭക സരിത രംഗത്തെത്തി. താന്‍ ആര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടോ ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സി ബി ഐക്ക് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്നും സരിത പറഞ്ഞു. സോളാര്‍ കേസില്‍ എ പി അബ്ദുളളക്കുട്ടിക്കും ജോസ് […]

നൽകിയത് ബാലിശമായ ഹർജി ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തുള്ള സരിതാ നായരുടെ ഹർജി സുപ്രീംകോടതി തള്ളി : ഒരു ലക്ഷം പിഴ നൽകാനും ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ഒപ്പം ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകർ നിരന്തരം കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഇത്തവണയും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. സോളാർ കേസ് പ്രതി സരിത എസ് നായർ, രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം […]

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയതുകൊണ്ടാണ് നാമനിർദേശ പത്രിക തള്ളിയത് ; സരിത എസ് നായർക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ

സ്വന്തം ലേഖിക കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സരിത എസ് നായരുടെ നാമനിർദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായർ നാമനിർദേശ പത്രിക നൽകിയത്. എന്നാൽ രണ്ടിടത്തും പത്രികകൾ തളളിപ്പോയി. തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയത് കൊണ്ടാണ് സരിത എസ് നായരുടെ പത്രിക തളളിപ്പോയത് എന്ന് രാഹുൽ ഗാന്ധി […]