നൽകിയത് ബാലിശമായ ഹർജി ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തുള്ള സരിതാ നായരുടെ ഹർജി സുപ്രീംകോടതി തള്ളി : ഒരു ലക്ഷം പിഴ നൽകാനും ഉത്തരവ്

നൽകിയത് ബാലിശമായ ഹർജി ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തുള്ള സരിതാ നായരുടെ ഹർജി സുപ്രീംകോടതി തള്ളി : ഒരു ലക്ഷം പിഴ നൽകാനും ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ഒപ്പം ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു.

സരിതയുടെ അഭിഭാഷകർ നിരന്തരം കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഇത്തവണയും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോളാർ കേസ് പ്രതി സരിത എസ് നായർ, രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പിൽ നൽകിയ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വയനാട് മണ്ഡലത്തിൽ നിന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക സോളാർ കേസിൽ ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.