തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ  വെളിപ്പെടുത്തലുമായി സി.പി.ഐ പഞ്ചായത്തംഗം ; പണം  വാങ്ങിയതും വ്യാജ നിയമന ഉത്തരവ് നൽകിയതും സരിത ; വ്യാജ നിയമന ഉത്തരവിനായി  പണം കൈമാറിയതും സരിതയുടെ അക്കൗണ്ടിലേക്ക് ; സരിതയെ  വാറണ്ട് കേസുകളിൽ പോലും  അറസ്റ്റ് ചെയ്യാതെ പൊലീസ്  ഒളിച്ചുകളിയ്ക്കുന്നുവെന്ന് പ്രതിപക്ഷം

തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി സി.പി.ഐ പഞ്ചായത്തംഗം ; പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവ് നൽകിയതും സരിത ; വ്യാജ നിയമന ഉത്തരവിനായി പണം കൈമാറിയതും സരിതയുടെ അക്കൗണ്ടിലേക്ക് ; സരിതയെ വാറണ്ട് കേസുകളിൽ പോലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിയ്ക്കുന്നുവെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കേസിലെ ഒന്നാം പ്ര്തിയും സിപിഐ പഞ്ചായത്തംഗവുമായ ടി.രതീഷ്. തട്ടിപ്പിൽ സരിതയാണ് മുഖ്യ ആസൂത്രകയെന്നും രതീഷ് പറയുന്നു.

രതീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സരിതക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.തട്ടിപ്പിന്റെ മുഖ്യ ആസൂത്രണം സരിതയാണെന്നും തന്നെയും കബളിപ്പിച്ചു എന്നുമാണു ടി.രതീഷ് നൽകിയ ഹർജിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിൽ നൽകാമെന്ന വ്യാജേനെ പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവു നൽകിയതും സരിതയാണെന്നും രതീഷ് പറയുന്നു. എന്നാൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയുടെ ശബ്ദരേഖയടക്കം പുറത്തു വന്നപ്പോൾ അതെല്ലാം വ്യാജമാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമായിരുന്നു സരിതയുടെ വാദം.

എന്നാൽ സരിതയുടെ ഈ വാദത്തെ നിക്ഷേധിച്ചുകൊണ്ടാണ് രതീഷ് രംഗത്ത് എത്തിയിരിക്കുനു്‌നത്. മാത്രമല്ല, താനും സരിതയുടെ തൊഴിൽ തട്ടിപ്പിന്റെ ഇരയാണെന്നും വ്യക്തമാക്കുന്നു. ഷൈജു പാലിയോട് എന്ന മൂന്നാം പ്രതിയാണു സർക്കാർഅർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലി നൽകാമെന്നു പറഞ്ഞ് ആദ്യം സമീപിച്ചത്. ഇതു വിശ്വസിച്ച താൻ 3 ലക്ഷം രൂപ നൽകിയെന്നും രതീഷ് പറയുന്നു.

ഇത് അറിഞ്ഞാണു തട്ടിപ്പിനെതിരെ പരാതി നൽകിയ മറ്റ് 2 യുവാക്കളും ഷൈജുവിനെ ബന്ധപ്പെടുന്നതും പണം നൽകുന്നതും. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നപ്പോൾ അവർ പ്രതിഷേധിച്ചു. അപ്പോൾ സരിതയെ ഷൈജു പരിചയപ്പെടുത്തി. പണമെല്ലാം സരിതയുടെ അക്കൗണ്ടിലേക്കാണു കൈമാറിയതെന്നും പറഞ്ഞു. ഇതിനുശേഷം സരിത വ്യാജ നിയമന ഉത്തരവു നൽകുകയായിരുന്നു.

പ്രതിഷേധം ശക്തമായപ്പോൾ പരാതി നൽകാതിരിക്കാൻ സരിത 3 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും രതീഷിന്റെ ഹർജിയിലുണ്ട്. ചെക്കിന്റെ പകർപ്പും ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതിയിൽ ഹാജരാക്കി. സരിതയ്‌ക്കെതിരെ കൂടുതൽ തെളിവു പുറത്തു വന്നെങ്കിലും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അനങ്ങുന്നില്ല.

പൊലീസിനു വേണമെങ്കിൽ നിമിഷങ്ങൾക്കകം ഇവരെ കണ്ടെത്താം. എന്നാൽ കോടതിയുടെ തീരുമാനം വരട്ടെയെന്നാണു മേലുദ്യോഗസ്ഥർ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഇതോടെ അന്വേഷണം ത്വരിതപ്പെടുത്താൻ റേഞ്ച് ഡിഐജി നൽകിയ നിർദ്ദേശം പരാതിക്കാരെ തൽക്കാലം അടക്കി നിർത്താൻ വേണ്ടി മാത്രമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.