പൊലീസിനെ വിളിച്ചാൽ കേൾക്കുന്നത് പ്രവാസിയും ഭാര്യയും തമ്മിലുള്ള ഫോൺ സംഭാഷണം; പൊ​തു​ജ​ന​ങ്ങ​ളു​ടെയും പോലീസിന്റെയും പ​രാ​തി​ക്ക് പുല്ലുവില കല്പ്പിച്ച് ബിഎസ്എൻഎൽ ; പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ‘പഞ്ചാര’ നമ്പർ അറിയണോ???

സ്വന്തം ലേഖകൻ   പ​യ്യ​ന്നൂ​ര്‍: മൂ​ന്നു​വ​ര്‍​ഷ​ത്തോ​ള​മാ​യി പോ​ലീ​സി​നേ​യും നാ​ട്ടു​കാ​രേ​യും ഒ​രു​പോ​ലെ പൊല്ലാപ്പിലാക്കുകയാണ് പയ്യന്നൂർ പൊലീസ് സ്‌​റ്റേ​ഷ​നി​ലെ ലാൻഡ്ഫോൺ.   പൊലീസ് സ്റ്റേഷനിലെ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം ബി​എ​സ്‌എ​ന്‍​എ​ല്‍​കാ​ര്‍​ക്ക് അ​റി​യി​ല്ലേ​യെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​യ​രു​ന്ന​ത്.   ഈ സ്റ്റേ​ഷ​നി​ലെ 04985-203032 എന്ന ലാ​ന്‍​ഡ് ഫോ​ണിലേക്ക് വിളിച്ചാൽ, ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​ക്ക​ന്മാ​രും നാ​ട്ടി​ലു​ള്ള ഭാ​ര്യ​മാ​രും തമ്മിലുള്ള രാത്രി സംഭാഷണവും , കാ​മു​കി കാ​മു​ക​ന്മാ​രു​ടെ പ​ഞ്ചാ​ര വ​ര്‍​ത്ത​മാ​നവുമായിരുന്നു കേട്ടിരുന്നത്.   അ​തും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന സം​സാ​രം. ഫോ​ണ്‍ ക​ട്ടാ​ക്കി​യാ​ല്‍ ഉ​ട​ന്‍ വ​രും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടു​ത്ത വി​ളി.   […]

യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക് ; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിന് വിട്ട് നൽകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക്. പൊലീസ് സ്റ്റേഷനം പരിസരവും ഇനി സിനിമാ ഷൂട്ടിങ്ങിന് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം സംസ്ഥാന പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിങ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയത് പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു. ഷൂട്ടിങ്ങ് […]

കോടതിയിൽ ഹാജരാകാൻ കൊണ്ടുവന്ന റിമാൻഡ് പ്രതിയ്ക്ക് ബീഡി വേണം ; പൊലീസുകാർ നടക്കില്ലെന്നു പറഞ്ഞതോടെ വസ്ത്രം ഊരിയെറിഞ്ഞു ; കോതമംഗലത്ത് സിനിമയേയും കടത്തിവെട്ടുന്ന രംഗം

സ്വന്തം ലേഖിക കോതമംഗലം : ജയിലിൽ നിന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച്് അക്രമാസക്തനായി. ഒട്ടേറെ കേസുകളിലെ പ്രതിയും പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയുമായ ഷാജഹാൻ (38) ആണ് സിനിമയെ പോലും കടത്തിവെട്ടുന്ന നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു കൊണ്ടുവന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയാണു കൂടെയുണ്ടായിരുന്ന 2 പൊലീസുകാരോട് ഇടഞ്ഞത്. സ്റ്റാൻഡിനുള്ളിലെ ഒരു കടയ്ക്കുള്ളിൽ കയറി ബീഡി വേണമെന്നാവശ്യപ്പെട്ടതോടെയാണു പ്രശ്‌നങ്ങൾക്കു തുടക്കം.ബീഡി വാങ്ങി നൽകില്ലെന്നു പറഞ്ഞതോടെ പാന്റ്‌സും ഷർട്ടും ഇയാൾ ഊരിയെറിഞ്ഞു. […]

പോലീസ് സ്‌റ്റേഷനുകളുടെ രൂപം മാറുന്നു ; ഐടി കമ്പനി ഓഫീസുകളുടെ മാതൃകയാക്കാൻ ശുപാർശ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയിൽ നിർമ്മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സ്റ്റേഷന്റെ ഉൾവശം കാബിനുകളും ക്യുബിക്കിളുകളുമായി നിർമ്മിക്കണമെന്നും പോലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണവും നടത്താൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. തൊണ്ടിമുതലുകളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമെ ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കാൻ പാടുള്ളു. വലിയ ജനാലകൾ, എക്സ്ഹോസ്റ്റ് ഫാനുകളുള്ള ടോയ്ലറ്റുകൾ എന്നിവ നിർമ്മിച്ചിരിക്കണമെന്നും നിർദേശമുണ്ട്. ചുവരുകൾക്കായി അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, വുഡ് വീനറുകൾ, ഫൈബർ തുടങ്ങിയവയും വാതിലുകൾക്കായി അയൺ […]