പോലീസ് സ്‌റ്റേഷനുകളുടെ രൂപം മാറുന്നു ; ഐടി കമ്പനി ഓഫീസുകളുടെ മാതൃകയാക്കാൻ ശുപാർശ

പോലീസ് സ്‌റ്റേഷനുകളുടെ രൂപം മാറുന്നു ; ഐടി കമ്പനി ഓഫീസുകളുടെ മാതൃകയാക്കാൻ ശുപാർശ

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയിൽ നിർമ്മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.

സ്റ്റേഷന്റെ ഉൾവശം കാബിനുകളും ക്യുബിക്കിളുകളുമായി നിർമ്മിക്കണമെന്നും പോലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണവും നടത്താൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ടിമുതലുകളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമെ ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കാൻ പാടുള്ളു. വലിയ ജനാലകൾ, എക്സ്ഹോസ്റ്റ് ഫാനുകളുള്ള ടോയ്ലറ്റുകൾ എന്നിവ നിർമ്മിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

ചുവരുകൾക്കായി അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, വുഡ് വീനറുകൾ, ഫൈബർ തുടങ്ങിയവയും വാതിലുകൾക്കായി അയൺ ഡിസൈനർ, ഗ്ലാസ്, പി വി സി തുടങ്ങിയവയും ഉപയോഗിക്കണമെന്നും ആധുനിക ഓഫീസ് മാതൃകയിൽ വർക്ക് സ്റ്റേഷനുകളും നിർമ്മിക്കണമെന്നുമാണ് നിർദേശം.