play-sharp-fill
ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവം ; ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ

ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവം ; ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മുംബൈ: ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു.


ഇരുപത്തിമൂന്നുകാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടിൽ നിന്നും അടുത്ത പട്ടണമായ ജോഗേശ്വരിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴെക്കും ആ രണ്ട് സുഹൃത്തുക്കൾ അവിടെക്ക് എത്തിയിരുന്നു. അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനായി ഇയാൾ കൂട്ടുനിൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പൽഗാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാനിയമത്തിലെ 376 ഡി വകുപ്പ് പ്രകാരം ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തത്