കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം ; പൊലീസ് കമ്മീഷണർ

കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം ; പൊലീസ് കമ്മീഷണർ

 

സ്വന്തം ലേഖകൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ്. ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ഏഴ് പേരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ എ.കെ വിശ്വനാഥൻ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ഗായതാരി കന്താദായ് പാകിസ്താനിലെ ‘ബൈറ്റ്‌സ് ഫോർ ഓൾ’ സ്ഥാപനത്തിലെ ഗവേഷകയാണെന്ന് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ഗായത്താരിയുടെ ഫെയ്‌സ്ബുക്കും മറ്റ് സോഷ്യൽ മീഡിയ ഇടപെടലുകളും പോലിസ് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നഗരത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ് കസ്റ്റഡിയിലായ വനിതാ പ്രതിഷേധക്കാരെന്നും പോലിസ് വൃത്തങ്ങൾ പറഞ്ഞു. പൗരത്വ നിയമത്തിനെതിരേ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുമ്പോൾ അവിടേയും ഗയതാരി എത്തിയിരുന്നതായും പോലിസ് പറഞ്ഞു.

കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധക്കാരെ പിന്തുണച്ച ഡി.എം.കെ നേതാവ് എംകെ സ്റ്റാലിനും കനിമൊഴിയും തങ്ങളുടെ വസതിക്ക് മുന്നിൽ സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോലം വരച്ചു