പ്രതിഷേധത്തിനിടെ അറസ്റ്റിലായ മാതാപിതാക്കളെ പിഞ്ചുബാലിക സ്വീകരിച്ചത് പുഞ്ചിരിയോടെ ; മനസ്സ് നിറഞ്ഞ് അച്ഛനും അമ്മയും

പ്രതിഷേധത്തിനിടെ അറസ്റ്റിലായ മാതാപിതാക്കളെ പിഞ്ചുബാലിക സ്വീകരിച്ചത് പുഞ്ചിരിയോടെ ; മനസ്സ് നിറഞ്ഞ് അച്ഛനും അമ്മയും

 

സ്വന്തം ലേഖകൻ

ലഖ്‌നൗ: പൗരത്വ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധിച്ച മാതാപിതാക്കളെ പതിനാല് മാസം പ്രായമായ മകൾ സ്വീകരിച്ചത് പുഞ്ചിരിയോടെ. മനസ് നിറഞ്ഞ് അച്ഛനും അമ്മയും. 14 ദിവസങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടരുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ചമ്പക്കിന്റെ അച്ഛനും അമ്മയും അടുത്തെത്തിയതിന്റെ സന്തോഷമാണ് ആ ചിരിക്ക് പിന്നിൽ. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജയിൽ മോചിതരായ രക്ഷിതാക്കൾ ആ കുഞ്ഞിന്റെ അടുത്തെത്തുന്നത്.

ഉത്തർപ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിന്റെയും ഏക്തയുടെയും 14 മാസം പ്രായമുള്ള മകൾ കഴിഞ്ഞ രണ്ടാഴ്ചയായി ബന്ധുക്കളോടൊപ്പമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ചമ്ബക്കിന്റെ അച്ഛനെയും അമ്മയെയും ഡിസംബർ 19ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരുവരെയും വാരണാസിയിലെ ജയിലിലടച്ചു. ഇതോടെ രവിശേഖറിന്റെ സഹോദരന്റെ സംരക്ഷണത്തിലായിരുന്നു ചമ്പക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് രവിശേഖറിനും ഏക്തയ്ക്കും ജാമ്യം കിട്ടിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഇരുവരും മകളെ കാണാൻ ഓടിയെത്തി. കഴിഞ്ഞ ഓരോദിവസങ്ങളിലും കടുത്ത മനഃപ്രയാസം അനുഭവിച്ചെന്നായിരുന്നു ഏക്തയുടെ പ്രതികരണം. ‘മുലപ്പാൽ കുടിക്കുന്ന കുഞ്ഞാണവൾ, ജയിലിൽ കഴിയുന്ന ദിവസങ്ങളിൽ അവളെ കുറിച്ചോർത്ത് ഏറെ ആശങ്കപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു.