ഹാഷിഷ് ഓയിലുമായി വിൽപ്പനയ്‌ക്കെത്തി..! പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം..! ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം..! യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂര്‍: ഹാഷിഷ് ഓയിലുമായി വില്പ്പനയ്‌ക്കെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ തിരിഞ്ഞ് പ്രതി. പിടിക്കപ്പെടുമെന്ന സാഹചര്യമായപ്പോള്‍ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലങ്ങന്നൂര്‍ ചെന്നായപ്പാറ റോഡില്‍ കന്നുത്തങ്ങാടി കപ്പേളയ്‌ക്കു സമീപം യുവാവിനെ കാത്തുനില്‍ക്കുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് […]

മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം…! വ്യാജ നിർമാതാവ് ചമഞ്ഞ് ആറുലക്ഷം രൂപ തട്ടി..! മധ്യവയസ്‌കൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: വ്യാജ നിർമാതാവ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്‌കൻ പിടിയിൽ. മലപ്പുറം നിലമ്പൂർ എടക്കര അറക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പൻകോട് നിന്നാണ് കൊട്ടാരക്കര സൈബർ പൊലീസ് പിടികൂടിയത്. മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇളമ്പള്ളുർ സ്വദേശിനിയുടെ പക്കൽ നിന്നാണ് പ്രതി ആറുലക്ഷം രൂപ തട്ടിയെടുത്തത്.ടിക്കി ആപ്പിലൂടെ ആണ് ഇവർ ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിർമാണ ആവശ്യത്തിന് എന്നു പറഞ്ഞ് 6 ലക്ഷം രൂപ ഗൂഗിൾ പേ വഴിയാണു വാങ്ങിയത്. പല തവണയായാണ് പണം […]

എംഡി കാർഡിയോളജി വിദ്യാർഥിനി..! കോഴ്സ് കഴിഞ്ഞാൽ വിവാഹം..! സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകി പണം തട്ടി; കോട്ടയത്തും തട്ടിപ്പ് നടന്നതായി സൂചന; സ്ത്രീയും സുഹൃത്തും അറസ്റ്റിൽ; യുവതിയുടെ മകൻ ഒളിവിൽ

സ്വന്തം ലേഖകൻ മാവേലിക്കര: സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകി പണം തട്ടിയ കേസിൽ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ.ഒന്നാം പ്രതി കൊല്ലം ചടയമംഗലം സ്വദേശി ബിന്ദു . മൂന്നാം പ്രതി തൃശൂർ ഇരിങ്ങാലക്കുട സ്വദേശി റനീഷ് എന്നിവരെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുൻ മോഹൻ ഒളിവിലാണ്. സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രതികളുടെ രീതി. തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. എംഡി കാർഡിയോളജി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി […]

യുവാവിനെ വഴിയരികിൽ തടഞ്ഞുനിർത്തി മോഷണം..! 25000 രൂപയോളം കവർന്നു; ആർപ്പൂക്കര സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ : വഴിയരികിൽ യുവാവിനെ തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ വീട്ടിൽ വിശ്വനാഥൻ മകൻ മെയ്മോൻ (41) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള ബസ്കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ മോട്ടോർസൈക്കിളിൽ എത്തിയ മെയ്‌മോനും സുഹൃത്തും ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും, യുവാവിന്റെ പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 24800 രൂപാ ബലമായി പിടിച്ചുപറിച്ച് കൊണ്ട് കടന്നു കളയുകയുമായിരുന്നു. യുവാവിന്റെ […]

കൊച്ചിയിൽ പട്ടാപ്പകൽ എടിഎം തകർത്ത് മോഷണശ്രമം; ഝാർഖണ്ഡ് സ്വദേശി പിടിയിൽ; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് സംശയം

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ എടിഎം തകർത്ത് മോഷണശ്രമം.പനമ്പിള്ളി നഗറിലെ എസ്‍ബിഐ എടിഎം കൗണ്ടറാണ് പൊളിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയ ജാദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം ഒരു മരക്കഷണവുമായി എത്തിയ ജാദു എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്‍റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാർഡെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസെത്തി പ്രതിയ സ്റ്റേഷനിലേക്ക് […]

മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മധ്യവയസ്‌കന് മർദ്ദനം..! കൊലക്കേസ് പ്രതിയടക്കം രണ്ടു യുവാക്കള്‍ പിടിയിൽ

സ്വന്തം ലേഖകൻ ഹരിപ്പാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തത്തിന് മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തിൽ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചിങ്ങോലി സ്വദേശികളായ തറവേലിക്കകത്ത് പടീറ്റതില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (31), ശ്രീനിലയം വീട്ടില്‍ ജയചന്ദ്രന്‍ (38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങോലി ദേവസ്വം പറമ്പില്‍ വിജയകുമാറിനെ(47) മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാത്രി കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് വിജയകുമാറിന് മര്‍ദ്ദനമേറ്റത്. പ്രതികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സംഘം വിജയകുമാറിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ് കിടന്ന വിജയകുമാറിനെ കരീലക്കുളങ്ങര പൊലീസാണ് ഹരിപ്പാട് സര്‍ക്കാര്‍ […]

ബീഡി നൽകാത്തതിന്റെ പേരിൽ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം;അയൽവാസി പിടിയിൽ; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബീഡി നൽകാത്തതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയായ സുനില്‍കുമാറിനെയാണ് ഇയാൾ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് […]

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം; തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ മ്യൂസിയം പൊലീസ് പിടികൂടി. ശ്രീകാര്യം സ്വദേശി റെജിയാണ് പിടിയിലായത്. തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കുന്നുകുഴിയിലുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. സമാനമായ രീതിയിൽ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ ഓട്ടോ ഡ്രൈവറിനെ പോലീസ് പിടികൂടിയിരുന്നു. ഓട്ടോ ഡ്രൈവർ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ഹോസ്റ്റലിന് മുന്നിലെത്തിയാണ് ഇയാൾ നഗ്നത പ്രദർശനം […]

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പികൊണ്ട് കുത്തി;രണ്ടു പേർ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി :മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. തമിഴ്നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്നു രാവിലെയാണ് വീട്ടമ്മയുടെ മാല കവർന്നത്. വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽനിന്നു പാലാരിവട്ടം […]

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം;പെൺകുട്ടികളുടെ പരാതിയിൽ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍; പിടിയില്‍. ഓട്ടോ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.