ഇടുക്കിയിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ; പ്രതികളുടെ പക്കൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കിയിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ. മുരിക്കാശേരി ചിന്നാർനിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കഞ്ചാവുമായി പിടിയിലായ പുല്ലാട്ട് സിബി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് വിവരം. ചിന്നാർ ബസ്റ്റോപ്പിൽ സംശയകരമായി നിൽക്കുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടു പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പൊലീസ് […]

പാലക്കാട് ചിറ്റൂരിൽ നിരോധിത കോഴിപ്പോര്; ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍..! പിടികൂടിയ കോഴികളെ ലേലം ചെയ്ത് വിൽക്കും

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേർ പോലീസ് പിടിയിലായി. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് ചിറ്റൂർ പോലീസ് പിടികൂടിയത്. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരാണ് പിടിലായത്. ഏഴ് പോര്കോഴികളെയും , 5,300 രൂപയും, നാല് ബൈക്കുകളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്ത കോഴികളെ പോലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് […]

മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ്; വളകൾ ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണം പൂശും; ഒരുവള പണയം വയ്ക്കുമ്പോള്‍ 10000 രൂപ കമ്മിഷൻ; സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം:സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടുന്ന രണ്ടു പേർ പിടിയിൽ. കൊല്ലം കൊട്ടാരക്കര നീലേശ്വരം കുറുമ്പല്ലൂരില്‍ സന്തോഷ് എന്ന സജയകുമാര്‍(28), കുന്നത്തുകാല്‍ പനയറക്കോണം ആന്‍സി നിവാസില്‍ പ്രതാപന്‍ (42) എന്നിവരാണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്. വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാന്‍സില്‍ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകള്‍ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകള്‍ ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണം പൂശിയവയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ പണയം വച്ച്‌ പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് […]

‘വീരപ്പൻ’ വലയിലായി…! അയൽവാസിയുടെ വീടിനു നേരെ ആക്രമണം നടത്തി ഒളിവിൽ പോയത് 12 വർഷങ്ങൾ; ഒടുവിൽ പിടികിട്ടാപ്പുള്ളി വീരപ്പനെ പോലീസ് പൊക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയൽവാസിയുടെ വീടിനു നേരെ ആക്രമണം നടത്തി ഒളിവിൽ പോയ വീരപ്പൻ 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കല്ലാർ അംബേദ്കർ കോളനി നിവാസി വീരപ്പൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (48) ആണ് 12 വർഷത്തിന് ശേഷം വിതുര പോലീസിന്റെ പിടിയിലായത്. ഇയാൾ വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിതുര പൊലീസ് എത്തി പിടികൂടുകയായിരുന്നു. അയൽവാസിയുടെ വീട് ആക്രമിച്ച ശേഷം ഒളിവിൽ പോയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് അടിക്കടി വീട്ടിലെത്താറുണ്ടായിരുന്നു. കൂടുതൽ നേരവും കാട്ടിൽ ചെലവഴിച്ച […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന പ്രതി മൂത്രമൊഴിക്കാന്‍ വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചു; പിന്നാലെ ഓടി സാഹസികമായി പ്രതിയെ പിടിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെടാനുള്ള കൊലക്കേസ് പ്രതിയുടെ ശ്രമം വിഫലം. പിന്നാലെ ഓടി പൊലീസ് പ്രതിയെ പിടികൂടി.തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഒരു വീടിന്റെ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു രാജേഷ്. കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു രാജേഷിനെ. വിലങ്ങണിയിച്ചാണ് ഇയാളെ പൊലീസ് കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോള്‍ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ […]

ഗാനമേളയ്ക്കിടെ മദ്യ ലഹരിയിൽ അസഭ്യം വിളിയും ആക്രമണവും; തടയാൻ ശ്രമിച്ച ഗൃഹനാഥനെ വഴിയിൽ കാത്തിരുന്ന് കൊലപ്പെടുത്താൻ ശ്രമം ; പ്രതി പിടിയിൽ; ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കല്ലറ മിതൃമ്മല മാടൻകാവ് സ്വദേശി ജിനേഷ്(40) ആണ് പിടിയിലായത്.മിതൃമ്മല തൂങ്ങയിൽ ലക്ഷംവീട് കോളനിയിൽ മണിലാലി(47)നെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. കൈയ്ക്കും തലയിലും മുതുകിലും ഗുരുതര പരിക്കേറ്റ മണിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആക്രണത്തിൽ മണിലാലിനു തലയിൽ 18 തുന്നൽ ഉള്ളതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി കല്ലറ മാടൻകാവ് ജങ്ഷനിൽ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. മദ്യലഹരിയിൽ ഇവിടെ എത്തിയ ജിനേഷ് സ്ഥലത്ത് ഉണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും കത്തി വീശി […]

തമിഴ്‌നാട് തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം ; പ്രതി പിടിയിൽ; പിടിയിലായത് കൊല്ലം പത്തനാപുരം സ്വദേശി ; തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും ; പ്രതിക്ക് കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ്

സ്വന്തം ലേഖകൻ കൊല്ലം : തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്‌റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് കൊല്ലം സ്വദേശിയായ ജീവനക്കാരിക്ക് അക്രമം നേരിടേണ്ടി വന്നത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി ഇവിടേ എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാൾ ഇവരെ ക്രൂരമായി മര്‍ദിക്കുകകയും […]

വീട്ടിൽ ആളില്ലാത്ത സമയം പ്രായ പൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; ഒരു മാസത്തിലേറെയായി മുങ്ങിനടന്ന പ്രതിയെ പൊക്കി!

സ്വന്തം ലേഖകൻ ആലപ്പുഴ: വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ വീട്ടിൽ ബാസ്റ്റിൻ (39) ആണ് അർത്തുങ്കൽ പൊലീസിന്‍റെ പിടിയിലായത്. മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ, ഡി […]

ബാറിൽ മദ്യപന്മാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; മൂന്നു പേർക്ക് കുത്തേറ്റു ; നിരവധി പേർക്ക് പരിക്ക് ; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം:കാട്ടാക്കടയില്‍ മദ്യപന്മാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ശനിയാഴ്ച രാത്രി 12 മണിയോടെ അഭിരാമി ബാറിലാണ് സംഭവം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. കാട്ടാക്കട സ്വദേശികളായ വൈശാഖ്, ശരത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാറിലുണ്ടായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴും ഇരു സംഘങ്ങളും തമ്മിൽ ബാറിന്റെ കോമ്പൗണ്ടിനുള്ളിൽവെച്ച് തന്നെ കയ്യേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടയിൽ അക്രമി സംഘത്തിലൊരാൾ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു. പരിക്കേറ്റ പ്രകാശ് ബാറിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ആളുമാറി […]

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഹോട്ടലിൽ സംഘർഷം ; ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചു പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ മൂന്നാർ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തെ തുടർന്ന് ഹോട്ടലിലുണ്ടായ സംഘർഷത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചു പ്രതികളെ പൊലീസ് പിടികൂടി . കെ ഡിഎച്ച്പി കമ്പനി ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിൽ പി.വിഷ്ണു (26), എം.മഹേഷ് കുമാർ (25), ബി.സുകുമാരൻ (28), എ. ആൻ്റണി (24), അതുൽ ബാബു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ എസ് എച്ച് ഓ മനേഷ് കെ.പൗലോസ്.എസ് ഐ പി.ബി.ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൊച്ചി കളമശേരി […]