ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം; തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരൻ പിടിയിൽ

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം; തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ മ്യൂസിയം പൊലീസ് പിടികൂടി. ശ്രീകാര്യം സ്വദേശി റെജിയാണ് പിടിയിലായത്.

തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ജീവനക്കാരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
കുന്നുകുഴിയിലുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ രീതിയിൽ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ ഓട്ടോ ഡ്രൈവറിനെ പോലീസ് പിടികൂടിയിരുന്നു. ഓട്ടോ ഡ്രൈവർ മുത്തുരാജ് ആണ് പിടിയിലായത്.

കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ഹോസ്റ്റലിന് മുന്നിലെത്തിയാണ് ഇയാൾ നഗ്നത പ്രദർശനം നടത്തിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്ക് തന്നെ പ്രതിയെ പിടികൂടിയിരുന്നു.