സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗിങ്ങിനായി ക്ലാസെടുക്കാൻ എത്തിയത് രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതി : അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗിങ്ങിനായി ക്ലാസെടുക്കാൻ എത്തിയത് രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതി : അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷം അകറ്റാനുള്ള പരിശീലനത്തിനായി എത്തിയത് പോക്‌സോ കേസ് പ്രതി. പോക്‌സോ കേസിൽല വിചാരണ നേരിടുന്ന പ്രതിയാണ് കൗൺസിലിംഗിനായി എത്തിയത്.

സംഭവത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.പി.പി.പ്രകാശിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൗൺസിലിംഗ് വെബിനാർ റിസോഴ്‌സ് പേഴ്‌സണായി പങ്കെടുത്ത വ്യക്തി പോക്‌സോ കേസിൽ പ്രതിയാണെന്ന വിവരം വകുപ്പിന് അറിയില്ലായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. വിദ്യാർത്ഥികൾക്കായി കൗൺസിലിംഗിനെത്തിയത് ഡോ.കെ.ഗിരീഷ് രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്.

വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ ക്ലിനിക്കൽ സൈക്കോളിജിസ്റ്റായി എത്തിയത്.

കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിലായിരുന്നു വെബിനാർ. വെബിനാറിൽ സംസ്ഥാനത്തെ 389 സ്‌കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായാണ് ഇയാൾ കാസ്സെടുത്തത്.

ഇയാൾക്കെതിരായ രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്‌സോ കോടതിയിൽ വിചാരണ തുടരുന്നതിനിടെയാണ് ഈ സംഭവം നടക്കുന്നത്.

Tags :