പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; 24 കാരന് 16 വർഷം കഠിന തടവ് ; ശിക്ഷ വിധിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി
സ്വന്തം ലേഖകൻ തൃശ്ശൂർ: ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 60000 രൂപ പിഴയും . കുന്നംകുളം സ്വദേശി ഫലാൽ മോനാണ് (24) കേസിൽ ശിക്ഷിക്കപ്പെട്ടത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 2020 മാർച്ച് മാസത്തിലാണ് സംഭവം.ക്ലാസ്സ് കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവ ദിവസം ഗുരുവായൂരിലെ ലോഡ്ജിലേക്ക് […]