9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂരില്‍ 9 വയസുള്ള മകന് നേരെ ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഏപ്രിലില്‍ വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്.

രണ്ട് കൊല്ലമായി തുടര്‍ന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിര്‍ബന്ധിച്ച്‌ മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു.