play-sharp-fill
ഗാന്ധി കൊല്ലപ്പെട്ടു എന്നതിന് പകരം മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്നു: മുഖ്യമന്ത്രി

ഗാന്ധി കൊല്ലപ്പെട്ടു എന്നതിന് പകരം മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വര്‍ഷത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യ എന്ന ആശയം തന്നെ വ്രണപ്പെടുകയാണ് ഉണ്ടായതെന്നും ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ആദര്‍ശങ്ങള്‍ സംരക്ഷിക്കാന്‍ ഗാന്ധിജി ജീവന്‍ ബലിയര്‍പ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായ പ്രതിരോധം ഉയര്‍ത്താന്‍ തയ്യാറാകുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട കടമയെന്നും, രാജ്യത്തിന്‍റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ പോരാടാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.

മതേതര ഇന്ത്യ വിഭാവനം ചെയ്തതിന്‍റെ പേരില്‍ ഗാന്ധിജിയെ വര്‍ഗീയവാദികള്‍ ഇല്ലാതാക്കി. ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിന് പകരം ഗാന്ധിജി മരണപ്പെട്ടു എന്ന് കുട്ടികളെ പഠിപ്പിക്കുന്ന സാഹചര്യം പോലും ഇന്ന് ഉണ്ടെന്നും സംഘപരിവാര്‍ എല്ലായ്പ്പോഴും ഗാന്ധിജിയെ ഭയക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.