കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ശരത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ പാലാ : കെ.എസ്.യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ സാബു മുഖ്യ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയത്തിനു തടയിടേണ്ടത് യുവാക്കളും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹവുമാണെന്നു അനീഷ് അഭിപ്രായപ്പെട്ടു. യൂണിറ്റ് അംഗങ്ങളായ അമിൻ നജീബ്, ജിബിൻ ജെയിംസ്, അശ്വിൻ ബി, കെവിൻ സിജി, ദേവപ്രസാദ് എന്നിവർ പങ്കെടുത്തു.

പെരിയ ഇരട്ടക്കൊല; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേസിലെ 14-ാം പ്രതിയുമായ മണികണ്ഠന്റെ മൊഴിയെടുത്തു; സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ സി.ബി.ഐ സംഘം എത്തിയത് അപ്രതീക്ഷിതമായി; കൊലപാതകം നടന്ന രാത്രി പ്രതികളില്‍ നാലു പേര്‍ ഉറങ്ങിയത് സി.പി.എം ഏരിയാകമ്മിറ്റി ഓഫീസില്‍

സ്വന്തം ലേഖകന്‍ കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. കേസിലെ 14ാം പ്രതിയാണ് മണികണ്ഠന്‍. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ അപ്രതീക്ഷിതമായി എത്തിയ സി.ബി.ഐ സംഘം ഓഫീസില്‍ വിശദമായ പരിശോധനയും നടത്തി. ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ ഉറങ്ങിയ സ്ഥലവും മറ്റും രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17നാണ് കൊലപാതകം നടന്നത് അന്നു രാത്രി […]

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ച് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറുന്നില്ലെന്ന് സി.ബി.ഐ

സ്വന്തം ലേഖകൻ കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് സി.ബി.ഐ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എറണാകുളം സി.ജെ.എം. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട രേഖകളിൽ ബേക്കൽ പൊലീസ് കോടതിയിൽ നൽകിയതു മാത്രമാണ് സി.ബി.ഐയ്ക്ക് കിട്ടിയത്. ക്രൈംബ്രാഞ്ചിന്റെ നിഷേധാത്മക നിലപാടുമൂലം അന്വേഷണത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. പറയുന്നു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരമാണ് കോടതി സി.ബി.ഐ.യോട് റിപ്പോർട്ട് ആരാഞ്ഞത്. അതേസമയം ഹൈക്കോടതി […]

പെരിയ ഇരട്ടക്കൊലക്കേസ് : സിപിഎം നേതാക്കൾക്കും കൊലപാതകത്തിൽ പങ്ക് ; സിബിഐ ഓഫിസിന് മുൻപിൽ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ സത്യാഗഹ്രം

സ്വന്തം ലേഖകൻ കൊച്ചി: കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്ക്. കേന്ദ്രസംസ്ഥാന സർക്കാരുകൾ കൊലപാതകത്തിന്റെ സിബിഐ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫിസിന് മുന്നിൽ സതായഗ്രഹം ഇരിക്കുകയാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും മരണത്തിൽ കഴിഞ്ഞ ഒക്ടോബർ 25ന് സിബിഐ കേസ് അന്വേഷണം ആരംഭിച്ചതാണ്. ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തതും. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സർക്കാർ […]

പെരിയ ഇരട്ടക്കൊലക്കേസ് ; മുഖ്യപ്രതി ഉൾപ്പെടുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ നൽകിയിരുന്ന പത്തുപേരുടെ ഹർജിയാണ് കോടതി തള്ളിയത്. മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളിൽ മൂന്നുപേർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. നിലവിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. […]