പത്തനംതിട്ടയിൽ പൊതുപരിപാടികൾ റദ്ദാക്കി : കോട്ടയം, കൊല്ലം ജില്ലകളിൽ കൊറോണ ബാധിതരെത്തി ; ഇവരെ നെടുമ്പാശ്ശേരിയിൽ നിന്നും സ്വീകരിക്കാൻ പോയത് കോട്ടയം ചെങ്ങളത്ത്  നിന്നുള്ള കുടുംബം

പത്തനംതിട്ടയിൽ പൊതുപരിപാടികൾ റദ്ദാക്കി : കോട്ടയം, കൊല്ലം ജില്ലകളിൽ കൊറോണ ബാധിതരെത്തി ; ഇവരെ നെടുമ്പാശ്ശേരിയിൽ നിന്നും സ്വീകരിക്കാൻ പോയത് കോട്ടയം ചെങ്ങളത്ത് നിന്നുള്ള കുടുംബം

Spread the love
  1. സ്വന്തം ലേഖകൻ

പത്തനംതിട്ട: ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതും   ഇറ്റലിയിൽ നിന്നുമെത്തിയതുമായ മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. വെനീസിൽ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തിൽ സഞ്ചരിച്ച് മാർച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

വിദേശത്ത് നിന്നും എത്തിയ ഇവരെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലെത്തിയത് കോട്ടയം ചെങ്ങളത്ത് നിന്നുമുള്ള കുടുംബമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് ലഭിച്ച ആദ്യ വിവരങ്ങളിൽ മുണ്ടക്കയത്തു നിന്നുള്ള കുടുംബമെന്നാണ് അറിഞ്ഞിരുന്നത്, പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ ഇത് ചെങ്ങളത്തേ കുടുംബമാണന്ന് തിരിച്ചറിഞ്ഞു, ഇവരെ വിദഗ്ദ പരിശോധനക്ക് കോട്ടയം മെഡിക്കൽ കോളേജിലാക്കി,

ഇറ്റലിയിൽ നിന്ന് വന്നവർ കൊല്ലം, കോട്ടയം ജില്ലകളിൽ  എത്തിയതായും ആരോഗ്യ വകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം , ജില്ലയിൽ അഞ്ച് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയെന്ന് കളക്ടർ പറഞ്ഞു . മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഇതിനുപുറമെ റാന്നിയിലെ മൂന്ന് പള്ളികളിലെ പ്രാർത്ഥനയും രോഗഭീതിയിൽ ഒഴിവാക്കിയിട്ടുണ്ട്.

നാട്ടിലെത്തിയ രോഗബാധിതർ പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളിൽ പോയതായി അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . പത്തനംതിട്ട എസ്പിയുടെ ഓഫീസിലും ഇവരെത്തിയിരുന്നു. ഇവർ എത്തിയ സ്ഥലങ്ങളിൽ നിന്നും ഇടപഴകിയ ആളുകളിൽ നിന്നും ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.