video
play-sharp-fill

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം ; നാളുകൾ നീണ്ട ആസൂത്രണത്തിനോടുവിൽ അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളി; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: കലഞ്ഞൂരിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. യുവാവിന്റെ അയൽവാസിയായ കടത്ത്വ സ്വദേശി ശ്രീകുമാറിനെയാണ് ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സമീപവാസിയായ അനന്തു(28)വിനെയാണ് ശ്രീകുമാർ കൊലപ്പെടുത്തിയത്. ഭാര്യയുമായി അനന്തുവിന് അവിഹിത ബന്ധമുണ്ടായിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു ഞായറാഴ്ച മുതൽ കാണാതായ അനന്തുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. കീറിയനിലയിൽ ഷർട്ടിന്റെ ഒരുഭാഗം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. കനാലിനരികിലെ പ്ലാന്റേഷനിൽ രക്തം […]

ഓപറേഷന്‍ ആഗ്: കൊടുംകുറ്റവാളികള്‍ അടക്കം പത്തനംതിട്ട ജില്ലയില്‍ 81 പേര്‍ പിടിയില്‍, കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

സ്വന്തം ലേഖകൻ പത്തനംതിട്ട: ഗുണ്ടകള്‍ക്കെതിരായ ഓപറേഷന്‍ ആഗില്‍ ജില്ലയില്‍ പിടിയിലായത് 81 പേര്‍. ഗുണ്ടകള്‍ക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ഓപറേഷന്‍ ആഗ് ( ആക്ഷന്‍ എഗന്‍സ്റ്റ് ആന്‍റി സോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ് )പേരിട്ട പ്രത്യേക ഡ്രൈവ് ശനിയാഴ്ച രാത്രിയാണ് ആരംഭിച്ചത്. കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ 32 പേര്‍ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാറന്‍റ് പ്രതികളാണ്. അറസ്റ്റിലായ മുണ്ടനാറി അനീഷ് എന്ന അനീഷിനെതിരെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 26 കേസുകളുണ്ട്. ഷാജഹാനെതിരെ 11 കേസുകള്‍ പത്തനംതിട്ട […]

പത്തനംതിട്ട ചിറ്റാറിലെ ആകാശ ഊഞ്ഞാല്‍ അപകടം നടന്ന് ആറ് വർഷം കഴിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങളില്ലാതെ നാടൊട്ടുക്കും കാർണിവെൽ നടക്കുന്നു; ചിറ്റാറിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; പിഞ്ചുകുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തത് മുണ്ടക്കയം ചെളിക്കുഴി സ്വദേശിനി റംല അടക്കമുള്ളവർ

സ്വന്തം ലേഖകൻ പത്തനംതിട്ട : ചിറ്റാറിലെ ആകാശ ഊഞ്ഞാല്‍ അപകടം നടന്ന് ആറ് വർഷം കഴിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നാടൊട്ടുക്കും കാർണിവെൽ നടക്കുകയാണ്. ചിറ്റാറിൽ അകാശ ഊഞ്ഞാലിന്റെ ജോയന്റ് വീൽ ഒടിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പൊലിഞ്ഞത് സഹോദരങ്ങളായ രണ്ട് പേരുടെ ജീവനാണ്. ചിറ്റാർ കുളത്തിങ്കൽ സജിയുടെ മകൻ അലൻ കെ.സജി(5) സഹോദരി പ്രിയങ്ക(14) എന്നിവരാണ് മരിച്ചത്. അലൻ സംഭവ സ്ഥലത്തും പ്രിയങ്ക ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയുമാണ് മരണമടഞ്ഞത്. പിഞ്ചുകുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തത് മുണ്ടക്കയം ചെളിക്കുഴി സ്വദേശിനി റംല അടക്കമുള്ള ആറ് […]

എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ ശബരിമലയിലെ നാണയ കൂനകൾ,600 ലേറെ ജീവനക്കാര്‍, 69 ദിവസം, ശബരിമലയിൽ ഇനിയും 2 കൂന നാണയങ്ങൾ എണ്ണാൻ ബാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: തീർത്ഥാടനകാലത്ത് ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇനിയും എണ്ണി തീർന്നിട്ടില്ല. 600 ലേറെ ജീവനക്കാര്‍ 69 ദിവസമായി കാണിക്ക എണ്ണല്‍ ജോലിയില്‍ ആണ്.എന്നാൽ ഇത്രയും ദിവസം ആയിട്ടും നാണയങ്ങൾ എണ്ണി തീർന്നിട്ടില്ല. കാണിക്ക മുഴുവന്‍ എണ്ണി തീരാതെ ഈ ജീവനക്കാര്‍ക്ക് പോകാനും സാധിക്കില്ല. കാണിക്കയായി ലഭിച്ച നോട്ടുകള്‍ എണ്ണി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ കാണിക്കയായി ലഭിച്ച നാണയങ്ങള്‍ മൂന്ന് കൂനകളായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതില്‍ ഒരു കൂന നാണയം മാത്രമാണ് എണ്ണി തീര്‍ന്നിട്ടുള്ളത്. ഇങ്ങനെ പോയാല്‍ ബാക്കിയുള്ള കൂനകള്‍ എണ്ണി തീരാന്‍ ചുരുങ്ങിയത് […]

പെൻഷൻ തുക കൊടുത്തില്ല, പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ പിടിയിൽ; പ്രതി പോലീസുകാരുടെ നോട്ടപ്പുള്ളി ; പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 13 കേസുകൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: പെൻഷൻ തുക കൊടുക്കാത്തതിൻ്റെ പേരിൽ പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ പിടിയിൽ. പെരുനാട് മാടമൺ കോട്ടൂപ്പാറ പടിഞ്ഞാറേ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യൻ (31) ആണ് പിടിയിലായത്. പെരുനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്ക് വീട്ടിൽ വച്ചായിരുന്നു ആക്രമണം. പെൻഷൻ തുക കൊടുക്കാത്തതിൻ്റെ പേരിൽ സ്റ്റീൽ കോപ്പയെടുത്തു അരുൺ പിതാവി​ന്റെ തലയ്ക്കടിക്കുകയായിരുന്നു. മാടമണ്ണിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റിഡിയിലെടുത്തത്. പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 13 കേസുകളുണ്ട്. റാന്നി , […]

പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ;13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി;ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്തത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.ആരുടേയും നില ഗുരുതരമല്ല. അതേസമയം രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്കാണെന്ന ആക്ഷേപവും ഉയരുന്നുണ്ട് . ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്. രാവിലെ നൽകിയ […]

മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂർ പോലീസ് കേസെടുത്തത്. മായം ചേർക്കൽ, പൊതു ശല്യം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ […]

ശബരിമല പാതയിൽ ഗതാഗത നിയന്ത്രണം ; ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ; ഇന്ന് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തത് 90620 തീർത്ഥാടകർ; തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ

പത്തനംതിട്ട : ശബരിമലപാതയിൽ ഗതാഗത നിയന്ത്രണം. ഇലവുംങ്കലിൽ നിന്ന് വാഹനങ്ങൾ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഗതാഗത കുരുക്ക്. തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല ദർശനത്തിനായി ഇന്ന് ഓൺലൈൻ വഴി 90620 തീർഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്. നിയന്ത്രണവിധേയമായി മാത്രമേ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്ക് പരിഗണിച്ച് […]

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു ; നാളെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലധികം പേർ ; ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യത; പൊലീസ് സുരക്ഷ കൂട്ടി

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു . നാളെ ദർശനത്തിനായി ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി   ബുക്ക് ചെയ്തിരിക്കുന്നത്.  നാളെ   ദർശനത്തിനായി ഇതുവരെ 1,04200 പേർ ബുക്ക് ചെയ്തിട്ടുണ്ട്.  ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേർ ബുക്ക് ചെയ്തിട്ടുണ്ട് .ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. തിരക്ക് കണക്കിലെടുത്ത് പൊലീസ് സുരക്ഷയും കൂട്ടി. […]

മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ; പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി ; ശിക്ഷ വിധിച്ചത് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

പത്തനംതിട്ട :മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്. സ്കൂളിലെത്തി അധ്യാപകരോട് കുട്ടി […]