ഓപറേഷന്‍ ആഗ്: കൊടുംകുറ്റവാളികള്‍ അടക്കം പത്തനംതിട്ട ജില്ലയില്‍ 81 പേര്‍ പിടിയില്‍, കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

ഓപറേഷന്‍ ആഗ്: കൊടുംകുറ്റവാളികള്‍ അടക്കം പത്തനംതിട്ട ജില്ലയില്‍ 81 പേര്‍ പിടിയില്‍, കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഗുണ്ടകള്‍ക്കെതിരായ ഓപറേഷന്‍ ആഗില്‍ ജില്ലയില്‍ പിടിയിലായത് 81 പേര്‍. ഗുണ്ടകള്‍ക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ഓപറേഷന്‍ ആഗ് ( ആക്ഷന്‍ എഗന്‍സ്റ്റ് ആന്‍റി സോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ് )പേരിട്ട പ്രത്യേക ഡ്രൈവ് ശനിയാഴ്ച രാത്രിയാണ് ആരംഭിച്ചത്. കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ 32 പേര്‍ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാറന്‍റ് പ്രതികളാണ്.

അറസ്റ്റിലായ മുണ്ടനാറി അനീഷ് എന്ന അനീഷിനെതിരെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 26 കേസുകളുണ്ട്. ഷാജഹാനെതിരെ 11 കേസുകള്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലുണ്ട്. ഫൈസല്‍ രാജിനെതിരെ കൂടല്‍ പൊലീസ് സ്റ്റേഷനില്‍ 18 കേസുകളും, നെല്ലിമുകള്‍ ജയന്‍ എന്ന ജയകുമാറിനെതിരെ അടൂര്‍ സ്റ്റേഷനില്‍ 13 കേസുകളുമുണ്ട്.കീഴ്വായ്പൂര്‍ സ്റ്റേഷനില്‍ 10 കേസുകളാണ് അനീഷ് കെ എബ്രഹാമിനെതിരെ ഉള്ളത്. പാണ്ടിശ്ശേരി ഉദയന്‍ എന്ന ഉദയനെതിരെ പന്തളം സ്റ്റേഷനില്‍ 11 കേസുകള്‍ ഉണ്ട്. അലക്സ് എം ജോര്‍ജിനെതിരെ തിരുവല്ലയില്‍ 10 കേസുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുമേഷിനെതിരെ ചിറ്റാറില്‍ ആറു കേസുകളുമുണ്ട്. തൗഫീക്കിനെതിരെ 10 കേസുകളാണുള്ളത്.ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന പരിശോധനക്ക് ജില്ല പൊലീസ് മേധാവി നേതൃത്വം വഹിച്ചു. ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മാത്രം കാപ്പ നിയമത്തി‍െന്‍റ ഭാഗമായി 25 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അതില്‍ 15 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.കാപ്പ നടപടി പൂര്‍ത്തിയാക്കിയ എട്ട് ഗുണ്ടകളെ ഇന്നലെ ആഗിന്‍റ ഭാഗമായി സ്റ്റേഷനുകളില്‍ കൂട്ടിക്കൊണ്ട് വന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.