പെൻഷൻ തുക കൊടുത്തില്ല, പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ പിടിയിൽ; പ്രതി പോലീസുകാരുടെ നോട്ടപ്പുള്ളി ; പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 13 കേസുകൾ

പെൻഷൻ തുക കൊടുത്തില്ല, പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ പിടിയിൽ; പ്രതി പോലീസുകാരുടെ നോട്ടപ്പുള്ളി ; പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 13 കേസുകൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പെൻഷൻ തുക കൊടുക്കാത്തതിൻ്റെ പേരിൽ പിതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ പിടിയിൽ.
പെരുനാട് മാടമൺ കോട്ടൂപ്പാറ പടിഞ്ഞാറേ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യൻ (31) ആണ് പിടിയിലായത്. പെരുനാട് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്ക് വീട്ടിൽ വച്ചായിരുന്നു ആക്രമണം.
പെൻഷൻ തുക കൊടുക്കാത്തതിൻ്റെ പേരിൽ സ്റ്റീൽ കോപ്പയെടുത്തു അരുൺ പിതാവി​ന്റെ തലയ്ക്കടിക്കുകയായിരുന്നു. മാടമണ്ണിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റിഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ 13 കേസുകളുണ്ട്. റാന്നി , പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും പ്രതിയാണ് ഇയാൾ. ദേഹോപദ്രവം ഏൽപ്പിക്കൽ, മുതിർന്ന പൗരനെ ഉപദ്രവിക്കൽ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേ കയ്യേറ്റം, മദ്യപിച്ചും അല്ലാതെയും കലഹസ്വഭാവിയായി ആളുകൾക്കും നാട്ടിലും ബുദ്ധിമുട്ട് സൃഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.

പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിജയൻ തമ്പി, സി പി ഓമാരായ വിനീഷ്, സുജിത്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.