ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു ; നാളെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലധികം പേർ ; ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യത; പൊലീസ് സുരക്ഷ കൂട്ടി
പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു . നാളെ ദർശനത്തിനായി ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
നാളെ ദർശനത്തിനായി ഇതുവരെ 1,04200 പേർ ബുക്ക് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേർ ബുക്ക് ചെയ്തിട്ടുണ്ട് .ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. തിരക്ക് കണക്കിലെടുത്ത് പൊലീസ് സുരക്ഷയും കൂട്ടി. ഈ വർഷത്തെ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കിയിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് ഇടത്താവളങ്ങളിൽ ഇതിനുളള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
Third Eye News Live
0
Tags :