‘ഐ ആം ബാക്ക്’..! പാകിസ്ഥാനിൽ വിക്കിപീഡിയ തിരിച്ചെത്തി ; വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്

സ്വന്തം ലേഖകൻ ഇസ്‍ലാമാബാദ്: വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ പിൻവലിച്ചു. ഇന്നലെ മുതല്‍ പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി. വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്. മതനിന്ദ ആരോപിച്ചാണ് പാക് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ദിവസങ്ങൾക്കു മുമ്പ് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തിയത്. വിക്കിപീഡിയ അടക്കം വിഷയങ്ങൾ പരിഗണിക്കാൻ പ്രധാനമന്ത്രി മന്ത്രിസഭ സമിതി രൂപവത്കരിച്ചതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയായിരുന്നു വിക്കിപീഡിയയ്ക്ക് പാകിസ്ഥാന്‍ നിരോധം ഏര്‍പ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ച ഉള്ളടക്കം നീക്കം ചെയ്യാൻ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റി വിക്കിപീഡിയയ്ക്ക് 48 […]

മതനിന്ദ പരാമർശം: വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാൻ; നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെ

സ്വന്തം ലേഖകൻ ലാഹോർ : വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ.ഉള്ളടക്കത്തിൽ ദൈവ ദൂഷണവും മതനിന്ദയും ഉണ്ടെന്നാരോപിച്ചാണ് നിരോധനം.ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് നടപടി. ഒരു സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയാണ് വിക്കിപീഡിയ. എൻസൈക്ലോപീഡിയ വെബ്‌സൈറ്റായ വിക്കിപീഡിയ ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും ആളുകൾ വായിക്കുന്ന വെബ്സൈറ്റാണ്. ഇതിൽ ഇസ്ലാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. “അവർ ചില […]

പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു; 90 പേര്‍ക്ക് പരിക്ക്; ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം

സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് ചാവേറാക്രമണം.പെഷാവറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. 25 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരും ഉൾപെടുന്നു.90 പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാകിസ്താനില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം കൂട്ടി; പെട്രോള്‍ ലിറ്ററിന് 249.80 രൂപ,ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്

സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: സാമ്ബത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച്‌ പാക് സര്‍ക്കാര്‍. ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി. എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്. സാമ്ബത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന വ്യവസ്ഥകള്‍ പാലിച്ച്‌ അന്താരാഷ്ട്രനാണയനിധിയുടെ വായ്പപ്പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഭരണസഖ്യം തയ്യാറാണെന്ന് […]

പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍; സന്ദേശ കൈമാറ്റമോ ആക്രമണ സൂചനയോ?; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിമാനത്തിന്റെ ആകൃതിയില്‍ പകുതി പച്ചയും പകുതി വെളളയും നിറങ്ങള്‍ പൂശിയ ബലൂണ്‍ ഹിരാനഗര്‍ സെക്ടറിലെ സോത്രാചക്കില്‍ കണ്ടെത്തി. ജനലുകളും വാതിലുകളും വരച്ചു ചേര്‍ത്തിട്ടുളള ബലൂണില്‍ അറബി അക്ഷരങ്ങളും പതിച്ചിട്ടുണ്ട്. പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്നും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. നാട്ടുകാരാണ് ബലൂണ്‍ കണ്ട് രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ബലൂണ്‍ കൊണ്ടിട്ട ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പാകിസ്താനില്‍ നിന്നുളള ഡ്രോണുകള്‍ വഴി അതിര്‍ത്തിക്കിപ്പുറത്തേക്ക് ആയുധക്കടത്ത് നടത്തുന്നതായി ഇന്ത്യ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണോ ബലൂണ്‍ […]

രാജ്യദ്രോഹകുറ്റം ; പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ

  സ്വന്തം ലേഖകൻ ലാഹോർ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹകുറ്റം ചുമത്തി പെഷവാറിലെ കോടതിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2007ൽ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. അന്ന് ഷെരീഫിനെ അട്ടിമറിച്ച് പട്ടാളഭരത്തിലൂടെ മുഷറഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. നിലവിൽ രാജ്യഭ്രഷ്ടനാക്കപ്പെട്ട് ദുബായിലാണ് മുഷറഫ് ഉള്ളത്. അതേസമയം വധശിക്ഷയ്‌ക്കെതിരെ മുഷറഫ് അപ്പീൽ നൽകിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലല്ലാതെ നടത്തിയ വിചാരണ റദ്ദാക്കണമെന്നും, ശാരീരിക അവശതകൾ മാറുന്നത് വരെ കേസിൽ വിചാരണ നടത്തരുതെന്നുമാണ് മുഷറഫ് കോടതിയെ […]