പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു; 90 പേര്‍ക്ക് പരിക്ക്; ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം

പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു; 90 പേര്‍ക്ക് പരിക്ക്; ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്:
പാകിസ്ഥാനെ ഞെട്ടിച്ച് ചാവേറാക്രമണം.പെഷാവറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. 25 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരും ഉൾപെടുന്നു.90 പേര്‍ക്ക് പരിക്കേറ്റു.

പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.