‘ഐ ആം ബാക്ക്’..! പാകിസ്ഥാനിൽ വിക്കിപീഡിയ തിരിച്ചെത്തി ; വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്

‘ഐ ആം ബാക്ക്’..! പാകിസ്ഥാനിൽ വിക്കിപീഡിയ തിരിച്ചെത്തി ; വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്

സ്വന്തം ലേഖകൻ

ഇസ്‍ലാമാബാദ്: വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ പിൻവലിച്ചു. ഇന്നലെ മുതല്‍ പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി. വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്.

മതനിന്ദ ആരോപിച്ചാണ് പാക് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ദിവസങ്ങൾക്കു മുമ്പ് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തിയത്. വിക്കിപീഡിയ അടക്കം വിഷയങ്ങൾ പരിഗണിക്കാൻ പ്രധാനമന്ത്രി മന്ത്രിസഭ സമിതി രൂപവത്കരിച്ചതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്‌ചയായിരുന്നു വിക്കിപീഡിയയ്ക്ക് പാകിസ്ഥാന്‍ നിരോധം ഏര്‍പ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ച ഉള്ളടക്കം നീക്കം ചെയ്യാൻ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റി വിക്കിപീഡിയയ്ക്ക് 48 മണിക്കൂർ സമയം നൽകി. എന്നാല്‍ ഏത് ഉള്ളടക്കമാണ് പ്രശ്‌നമെന്ന സൂചന നല്‍കിയിരുന്നില്ല. പകരം “എല്ലാ ആക്ഷേപകരമായ വസ്തുക്കളും നീക്കം ചെയ്യുന്നത് വരെ വിക്കിപീഡിയ ബ്ലോക്ക് ചെയ്‌തിരിക്കും” എന്നായിരുന്നു ഏജൻസി വക്താവ് അറിയിച്ചിരുന്നത്.

നേരത്തെ പാകിസ്ഥാനില്‍ ഫേസ്ബുക്കും യൂട്യൂബും ഇതിപോലെ മതനിന്ദാ നിരോധനം നേരിട്ടിരുന്നു.