പി സി ജോര്‍ജ് ഇഡി ഓഫീസില്‍; സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലെ തെളിവുകൾ കൈമാറാൻ വന്നതെന്ന് പ്രതികരണം

സ്വന്തം ലേഖകൻ കൊച്ചി: ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജ് ഇ.ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഓഫീസിൽ എത്തിയത്. പ്രസ്തുത കേസുകളിൽ നിരവധി തെളിവുകൾ കൈയിലുണ്ട്.അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് പ്രതികരിച്ചു. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ ആണ് അദ്ദേഹം എത്തിയത്.ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ജനപ്രിയ ചിത്രത്തിന് സമാനമായ മുന്നണി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തിൽ. വോട്ടെണ്ണുമ്പോൾ എന്തും സംഭവിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.ട്വന്റി ട്വന്റിയും ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഇക്കുറി തൂക്ക് നിയമസഭയ്ക്കുള്ള സാധ്യത ഏറെയാണ്. അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ എം.എൽ.എമാർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി മറിയും. പൂഞ്ഞാറിൽ വീണ്ടും ജയിക്കാനായാൽ പിസി ജോർജ് ഡിമാന്റ് കൂട്ടുകയും ചെയ്യും. ബിജെപിക്ക് രണ്ട് സീറ്റും ട്വന്റി ട്വന്റിക്ക് […]

അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് വളയണം,മോദി അറിയുന്ന രീതിയിൽ വേണം സമരം നടത്താൻ : പി സി ജോർജ്

  സ്വന്തം ലേഖിക തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ?എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് എം.എൽ.എ ചോദിച്ചു. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയപോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം.എന്ത് ചെയ്യണമെന്ന് സർക്കാരിന് തന്നെ ഒരു പിടിയുമില്ല.സമരങ്ങൾ മോദി അറിയുന്ന വിധത്തിലാകണം.അഞ്ച് ലക്ഷം പേരെ ഇറക്കി […]

ജനപക്ഷം എൻഡിഎ വിട്ടു ; മോദി രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി : പി.സി ജോർജ്

സ്വന്തം ലേഖിക കോട്ടയം: എൻ.ഡി.എയുമായുള്ള ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ.ഡി.എ വിടുന്നതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചതാണെന്നും പി.സി ജോർജ് വ്യക്തമാക്കി. എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോർജ് പറഞ്ഞിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. എൻ.ഡി.എ വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളും പി.സി ജോർജ് ഉന്നയിച്ചു. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും […]

ജോസ് ടോം നിഷയുടെ വേലക്കാരൻ ; സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിച്ച് ; യുഡിഎഫ് സ്ഥാനാർത്ഥിയെ പരിഹസിച്ച് പിസി ജോർജ്

സ്വന്തം ലേഖിക പാല: പാല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ പരിഹസിച്ച് പിസി ജോർജ് എംഎൽഎ. ജോസ് ടോം കെഎം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും മരുമകൾ നിഷയുടെ വേലക്കാരനാണെന്നും മാണി പരിഹസിച്ചു. നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പിസി ജോർജ് പറഞ്ഞു. അതേസമയം, പിജെ ജോസഫിനെ രൂക്ഷമായി വിമർശിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ച് കോൺഗ്രസ് (എം) മുഖപത്രം ‘പ്രതിച്ഛായ’യും ഇന്ന് വാർത്തയിലിടം പിടിച്ചു. ചില നേതാക്കൾ ശകുനം മുടക്കാൻ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിൽക്കുകയാണെന്നാണ് മുഖപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ചില നേതാക്കൾ അപസ്വരം […]