അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് വളയണം,മോദി അറിയുന്ന രീതിയിൽ വേണം സമരം നടത്താൻ : പി സി ജോർജ്

അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് വളയണം,മോദി അറിയുന്ന രീതിയിൽ വേണം സമരം നടത്താൻ : പി സി ജോർജ്

 

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ?എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് എം.എൽ.എ ചോദിച്ചു.

ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയപോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം.എന്ത് ചെയ്യണമെന്ന് സർക്കാരിന് തന്നെ ഒരു പിടിയുമില്ല.സമരങ്ങൾ മോദി അറിയുന്ന വിധത്തിലാകണം.അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് പത്ത് ദിവസം വളഞ്ഞുവയ്ക്കാൻ കഴിയണം.അത്രയും പേരെ അണിനിരത്താനുണ്ടായിരുന്നെങ്കിൽ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെയെന്നും പി.സി ജോർജ് പറഞ്ഞു.

രാജ്യത്തെ മുസ് ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ എന്ന് പി.സി. ജോർജ് ചോദിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയ സംഭാവന നൽകിയ വിഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെട്ടിട്ടുണ്ട്. അതിൽ 62 ശതമാനവും മുസ് ലിം സഹോദരങ്ങളാണ്.

ഇന്ത്യ എന്ന് പറയുന്നത് മോദിയെ പോലുള്ളവർ ചിന്തിക്കുന്ന ജനവിഭാഗത്തിൻറെ മാത്രമല്ല. മുസ് ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്. ജനാധിപത്യ, മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്കും ബി.ജെ.പിക്കും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കൂവെന്നും പി.സി ജോർജ് ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags :