അധ്യാപകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥികളെ വിളിക്കും; അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ചൂഷണം; ക്ലാസ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ ഹാക്ക് ചെയ്ത് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്ന് അസഭ്യം ഉള്‍പ്പെടെ വിളിച്ച് പറയുന്നവര്‍; ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്

  സ്വന്തം ലേഖകന്‍ കോട്ടയം: ഓണ്‍ലൈന്‍ ക്ലാസുകളുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കേരളാ പൊലീസ്. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് ചതിക്കുഴികളില്‍ ചെന്ന് വീഴുന്നത്. അധ്യാപകനെന്നോ, സുഹൃത്തെന്നോ പരിചയപ്പെടുത്തി വിദ്യാര്‍ത്ഥികളെ വിളിക്കുകയും, അവരില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ തട്ടിയെടുത്ത ശേഷം പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന രീതി. അധ്യാപകര്‍ പങ്ക് വയ്ക്കുന്ന ക്ലാസ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ ഹാക്ക് ചെയ്ത ശേഷം ക്ലാസില്‍ കടന്ന്കൂടി ഓഡിയോ ഓണ്‍ ചെയ്ത് അസഭ്യം ഉള്‍പ്പെടെ വിളിച്ച് പറയുന്ന വിരുതന്മാരും കുറവല്ല. പതിനെട്ട് […]

തോര്‍ത്ത്മുണ്ട് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്ലാസിലെത്തി അധ്യാപകന്‍; വിദ്യാര്‍ത്ഥിനികളോട് ലൈംഗികചുവയോടെ സംസാരവും ശരീര പ്രദര്‍ശനവും; അശ്ലീല തമാശകളും സന്ദേശങ്ങളും കുട്ടികള്‍ക്ക് അയക്കുന്നതും പതിവ്; പുറത്ത് പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി; ഒടുവില്‍ അദ്ധ്യാപകന്റെ സ്‌പെഷ്യല്‍ ക്ലാസ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍; സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ ശക്തം

സ്വന്തം ലേഖകന്‍ ചെന്നൈ: പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ തോര്‍ത്ത് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്ലാസിലെത്തിയതായി പരാതി. പത്മശേഷാദ്രി ബാലഭവന്‍ ഗ്രൂപ്പിന്റെ കെ.കെ നഗര്‍ സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലാണ് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ക്ലാസിലെത്തിയത്. ചെന്നൈയിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന ഗ്രൂപ്പാണ് പത്മശേഷാദ്രി ബാലഭവന്‍. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മോഡല്‍ കൃപാലി ഇന്‍സ്റ്റഗ്രാമില്‍ ഒരു പന്ത്രണ്ടാം ക്ലാസുകാരിയുടെ സന്ദേശം പങ്ക് വച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ക്ലാസിലുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതും അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. […]

വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്ലസ് ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം ; പുതിയ സമയക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം. പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കളാഴ്ച മുതലാണ് സമയക്രമത്തിൽ മാറ്റമുണ്ടാവുക. നേരത്തെ രാവിലെ എട്ടര മുതൽ പത്തര വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകൾ ഇനി രാവിലെ 8 മണി മുതൽ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികൾക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേർന്ന് നിർമിക്കുന്ന […]

ഓൺലൈൻ ക്ലാസുകൾ വീക്ഷിക്കുന്ന പ്രൈമറി- ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കൾ നിർബന്ധമായും ഉണ്ടായിരിക്കണം ; വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനായി ജില്ലയിൽ സ്മാർട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഓൺലൈൻ പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിർദേശങ്ങൾ ചുവടെ പഠനത്തിന് ഉപയോഗിക്കുന്ന ഫോൺ അല്ലെങ്കിൽ ടാബ് റീ ചാർജ് ചെയിട്ടുണ്ടെന്നും പഠനസമയത്തേക്ക് ആവശ്യമായ ഡാറ്റ ഉണ്ടെന്നും മുൻകൂട്ടി ഉറപ്പാക്കുക. ഡിസ്‌പ്ലേ വ്യക്തമായി കാണത്തക്കവിധം അനുയോജ്യമായ സ്ഥലത്ത് ഉപകരണം വയ്ക്കുക. […]

കോട്ടയം ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം യാഥാർത്ഥ്യമായി ; രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി പൊതു സംവിധാനങ്ങൾ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല അറിയിച്ചു. 200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉൾപ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും വിദ്യാർഥികൾക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണോ ടെലിവിഷനോ […]

സായി ടീച്ചറെ അപമാനിച്ചവരെ തേടി പൊലീസ് ; ലൈംഗീക പരാമർശം നടത്തിയവരടക്കം കുടുങ്ങും : വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ തേടി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി കൈറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് മനോഹരമായി ക്ലാസ് എടുത്ത് കേരളക്കരയുടെ മനസ് കവർന്ന സായി ശ്വേത ടീച്ചറെ ലൈംഗിക പരാമർശങ്ങളോടെ അപമാനിച്ചവരെ തേടി പൊലീസ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി രൂപീകരിച്ച പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ആണുങ്ങളാണ് ടീച്ചറെ അപമാനിച്ചത്. ടീച്ചറെ അപമാനിച്ചതിനെ തുടർന്ന് പിടിയിലായ നാലു പേരും പ്ലസ്ടു വിദ്യാർത്ഥികളാണ്. ടീച്ചർമാർക്കെതിരെ സഭ്യേതര സന്ദേശങ്ങൾ അയച്ച നാല് പ്ലസ്ടു വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതുതായി രൂപീകരിച്ച വാട്‌സ്ആപ്പ് […]