വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്ലസ് ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം ; പുതിയ സമയക്രമീകരണം ഇങ്ങനെ

വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്ലസ് ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം ; പുതിയ സമയക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം.

പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കളാഴ്ച മുതലാണ് സമയക്രമത്തിൽ മാറ്റമുണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ രാവിലെ എട്ടര മുതൽ പത്തര വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകൾ ഇനി രാവിലെ 8 മണി മുതൽ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികൾക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേർന്ന് നിർമിക്കുന്ന ‘കിളിക്കൊഞ്ചൽ’ ക്ലാസുകൾ തിങ്കളാഴ്ച മുതൽ രാവിലെ 10 മണിയ്ക്ക് ആയിരിക്കും.

പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.അതേ സമയം മറ്റ് ക്ലാസുകളുടെ നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെ സമയത്തിൽ നിലവിൽ മാറ്റങ്ങളില്ലെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചിട്ടുണ്ട്.

Tags :