പ്രചരണത്തിനിടയിൽ ഓൺലൈൻ ക്ലാസിന്റെ ദുരിതം കണ്ടറിഞ്ഞു ; അഭിരാമിയ്ക്ക് സമ്മാനവുമായി നടൻ കൃഷ്ണകുമാർ എത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കാണുന്ന വോട്ടർമാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നൽകുന്ന വാഗ്ദാനങ്ങളും വോട്ടെടുപ്പ് കഴിഞ്ഞാൽ മറന്നുപോകുന്നവരാണ് അധികവും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാവുകയാണ് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അഭിരാമിയുടെ ദുരിതവാർത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് കൃഷ്ണകുമാറിന്റെ ചെവിയിലെത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അഭിരാമിയുടെ ഓൺലൈൻ ക്ലാസിന്റെ കഷ്ടപ്പാടിന് പരിഹാരമാകുന്ന  സമ്മാനവുമായാണ് അദ്ദേഹമെത്തിയത് . അഭിരാമിക്ക് ഓൺലൈൻ ക്ലാസ്സിനായി ഒരു സ്മാർട്ട് ഫോണാണ് കൃഷ്ണകുമാർ സമ്മാനമായി നൽകിയത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭിരാമി. ശ്രീവരാഹം പറമ്പിൽ […]

പുതുപ്പള്ളിയില്‍ നായര്‍- ഈഴവ വോട്ടുകള്‍ ഉറപ്പിച്ച് എന്‍. ഹരി; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങി; ഹരിക്ക് പുതുപ്പള്ളിയില്‍ വിജയപ്രതീക്ഷയേറുന്നു

സ്വന്തം ലേഖകന്‍ പുതുപ്പള്ളി:  പുതുപ്പള്ളിയില്‍ നായര്‍- ഈഴവ വോട്ടുകള്‍ ഉറപ്പിച്ച് എന്‍ഡിഎയുടെ എന്‍. ഹരി. എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങിയ ഹരി, പ്രചരണത്തിന്റെ അവസാന നിമിഷം ആവേശത്തിലാണ്. മണ്ഡലത്തിലെ എല്ലാ പ്രദേശത്തും ഓടിയെത്തുന്ന ഹരിക്ക് ചെറിയ ജംഗ്ഷനുകളിൽ പോലും വൻ സ്വീകരണമാണ് ലഭിക്കുന്നത്. വീട് വീടാന്തരം കയറി സമ്മതിദായകരെ നേരില്‍ കണ്ട് വോട്ട് ചോദിക്കുന്നതാണ് ഹരിയുടെ പ്ലസ് പോയിന്റ്. പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം വമ്പിച്ച ജനക്കൂട്ടമാണ് കാണാനായത്. ഈ ജനപിന്തുണ ആത്മവിശ്വാസം […]

മറുപടി പറയുന്നത് പിതൃത്വം ഉള്ളതുകൊണ്ടാണ്, ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണ് ; അഞ്ച് വർഷം തന്നാൽ നിങ്ങൾക്ക് മനസിലാകും ഞങ്ങൾ എന്താണെന്ന് : സുരേഷ് ഗോപി

സ്വന്തം ലേഖകൻ തുശൂർ : ശബരിമല വിഷയത്തിൽ മറുപടി പറയുന്നത് മറുപടി ഉള്ളതുകൊണ്ടും പിതൃത്വം ഉള്ളതുകൊണ്ടാണെന്നും നടനും തുശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊളള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയാണ് അദ്ദേഹം കാണിച്ചതെന്നും സുരേഷ് ഗോപി […]

ദേശീയത ഉയർത്തിപ്പിടിക്കും, എൽ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി മുൻ ഡി.ജി.പി ജേക്കബ് തോമസ് ; എൻ.ഡി.എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്ന് പ്രഖ്യാപനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി മുൻ ഡി ജി പി ജേക്കബ് തോമസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ നിന്നും മത്സരിക്കാൻ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ വി ആർ എസ് അംഗീകരിക്കാത്തതിനാൽ മത്സരിക്കാൻ ജേക്കബ് തോമസിന് സാധിക്കാതെ വരികെയായിരുന്നു. സ്ഥാനർത്ഥിത്വവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം ഇരിങ്ങാലക്കുടയിൽ പോയിരുന്നുവെന്നും അതിന്റെ ഒരുക്കങ്ങൾ […]

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൻ ഡി എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിലേക്കുമുള്ള എൻ ഡി എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 19 സീറ്റുകളിൽ ബിജെപിയും മൂന്നു സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കുമെന്ന് എൻഡിഎ ചെയർമാൻ അഡ്വ. നോബിൾ മാത്യു, കൺവീനർ എം പി സെൻ എന്നിവർ അറിയിച്ചു. വൈക്കം, എരുമേലി, കുമരകം ഡിവിഷനുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. രമ സജീവ് (വൈക്കം), പിജി ബിജുകുമാർ (വെള്ളൂർ), എംബി ബാബു (കടുത്തുരുത്തി), ലക്ഷ്മി ജയദേവൻ (കുറവിലങ്ങാട്), ഡോ. ജോജി എബ്രഹാം (ഉഴവൂർ), സോമശേഖരൻ തച്ചേട്ട് (ഭരണങ്ങാനം), വിസി അജയകുമാർ (പൂഞ്ഞാർ), കെഎ […]

ഇന്റലിജൻസ് റിപ്പോർട്ട്‌ : NDA കേന്ദ്ര നേതാക്കളുടെ വയനാട്ടിലെ സാന്നിധ്യം രാഹുലിനു വൻ തിരിച്ചടിയെന്നു റിപ്പോർട്ട്‌

വയനാട് :വയനാട് ലോക്സഭാ മണ്ഡലത്തിൽ വൻ അട്ടിമറിക്ക് സാധ്യത എന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തിരിച്ചടിയാവുമെന്നു വിലയിരുത്തൽ. 10 വർഷകാലം കോൺഗ്രസ്‌ പ്രതിനിധി ലോക്സഭയിൽ ഉണ്ടായിട്ടുപോലും വയനാട്ടിലെ കർഷക ആത്മഹത്യക്ക് അറുതി വരുത്തുവാനും വികസനവും ഉറപ്പാക്കാനും സാധിച്ചില്ല എന്ന വിലയിരുത്തൽ ജനങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട് . രാഹുൽഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തോടെ സിപിഎം ന്റെ സംസ്ഥാന നേത്രത്വവും ഉണർന്നു പ്രവർത്തിച്ചതും മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള റാലിയും ഇടതുപക്ഷ വോട്ടുകൾ ചോരാതെ നിലനിർത്തും. കേന്ദ്രനേതാക്കളെയടക്കം രംഗത്തിറക്കി മികച്ച പ്രചരണം കാഴ്ചവെക്കുന്ന NDA […]